Tuesday, May 21, 2024 6:58 am

ഗര്‍ഭിണികള്‍ക്കും കോവിഡ് വാക്‌സിന്‍ നല്‍കാം – കേന്ദ്ര ആരോഗ്യ മന്ത്രാലയം

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : കോവിഡ് വാക്സിൻ ഗർഭിണികൾക്കും നൽകാമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. കോവിഡിനെ ചെറുക്കാൻ വാക്സിൻ ഗർഭിണികൾക്ക് ഉപയോഗപ്രദമാണെന്നും അവർക്ക് വാക്സിൻ കുത്തിവെപ്പ് നൽകണമെന്നും ഐസിഎംആർ ഡയറക്ടർ ജനറൽ ഡോക്ടർ ബൽറാം ഭാർഗവ പറഞ്ഞു.

ഗർഭിണികൾക്കും വാക്സിൻ സ്വീകരിക്കാമെന്ന മാർഗനിർദേശം കേന്ദ്ര ആരോഗ്യമന്ത്രാലയം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കോവിഡ് അവലോകന വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലോകത്ത് ഇതുവരെ ഒരുരാജ്യം മാത്രമാണ് കുട്ടികൾക്ക് വാക്സിൻ നൽകിയത്. ഇന്ത്യയിൽ രണ്ട് മുതൽ 18 വയസ് വരെയുള്ള കുട്ടികളിൽ വാക്സിൻ നൽകുന്നത് സംബന്ധിച്ച പഠനങ്ങൾ നടക്കുകയാണെന്നും സെപ്തംബറോടെ ഇതിന്റെ ഫലം പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം വളരെ ചെറിയ കുട്ടികൾക്ക് വാക്സിൻ നൽകണോ എന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. ഇക്കാര്യത്തിൽ കൂടുതൽ പഠനങ്ങൾ നടത്തേണ്ടതുണ്ട്. നിലവിലെ സാഹചര്യത്തിൽ കുട്ടികൾക്ക് വലിയതോതിൽ വാക്സിൻ നൽകാൻ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

റഫയിൽ ആക്രമണം വിപുലീകരിക്കും, ലക്ഷ്യം നേടും വരെ യുദ്ധം തുടരും ; നെതന്യാഹു

0
തെല്‍ അവിവ്: ഗസ്സയിലെ റഫയിൽ ആക്രമണം വിപുലീകരിക്കുമെന്നും ലക്ഷ്യം നേടും വരെ...

ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണം : സര്‍ക്കുലറിനെതിരായ ഹര്‍ജികള്‍ ഇന്ന് ഹൈക്കോടതി പരിഗണിക്കും

0
കൊച്ചി: സംസ്ഥാനത്തെ ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണ സർക്കുലറിനെതിരായ ഹർജികൾ ഹൈക്കോടതി ഇന്ന്...

ഇപി ജയരാജനെ വെടിവെച്ച് കൊല്ലാൻ ശ്രമിച്ചെന്ന കേസ് : കെ സുധാകരന് നിര്‍ണായകം ;...

0
കൊച്ചി: ഇ.പി.ജയരാജനെ വെടിവെച്ച് കൊല്ലാൻ ശ്രമിച്ചെന്ന കേസിൽ കുറ്റവിമുക്തനാക്കണമെന്ന കെ. സുധാകരന്‍റെ...

അതിതീവ്ര മഴ : പത്തനംതിട്ടയിൽ കാണാതായ 2പേർക്കായി തെരച്ചിൽ ; അതിരപ്പള്ളി അടച്ചു

0
പത്തനംതിട്ട : കനത്ത മഴയുടെ പശ്ചാത്തലത്തിൽ അതിരപ്പിള്ളി, വാഴച്ചാല്‍ വിനോദ സഞ്ചാര...