അക്ഷയയിൽ പോയി സമയം കളയണ്ട ; കോവിഡ് വാക്‌സിൻ സര്‍ട്ടിഫിക്കറ്റ് ഇനി വാട്ട്സ്‌ആപ്പിലൂടെയും

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : കോവിഡ്  വാക്സീന്‍ എടുത്തവര്‍ക്ക് വാക്സീന്‍ സര്‍ട്ടിഫിക്കറ്റ് ഇനി  വാട്ട്സ്‌ആപ്പിലൂടെയും ലഭിക്കും. ഏത് നമ്പറിൽ നിന്ന് ആണോ വാക്‌സിൻ സ്ലോട്ട്  ബുക്ക് ചെയ്തത് ആ നമ്പറിലേക്ക് മാത്രമാണ് വാക്സിൻ സർട്ടിഫിക്കറ്റ് ലഭിക്കുക. കേന്ദ്ര ഐടി വകുപ്പിന് കീഴിലുള്ള മൈ ജിഒവി കൊറോണ ഹെല്‍പ്പ് ഡെസ്കാണ് ഈ സേവനം ഒരുക്കുന്നത്.

ഇതിനായി ചെയ്യേണ്ടത് ഇത്രമാത്രം 9013151515 എന്ന നമ്പര്‍ ഫോണില്‍ സേവ് ചെയ്‍ത ശേഷം  വാട്ട്സ്‌ആപ്പില്‍ ഈ നമ്പറിലേക്ക്   ‘Download Certificate’ എന്ന സന്ദേശം അയക്കുക. അപ്പോള്‍ നിങ്ങളുടെ  ഫോണില്‍  ടെക്സ്റ്റ് മെസ്സേജ് ആയി ഒരു ഒടിപി ലഭിക്കും. ഈ നമ്പർ വാട്ട്സ്‌ആപ്പില്‍ സന്ദേശമായി നല്‍കിയാല്‍ നിങ്ങളുടെ നമ്പറില്‍ രജിസ്റ്റർ ചെയ്ത് വാക്സീന്‍ എടുത്തവരുടെ പേരും അതിന് നേരെ ഒരു നമ്പറും ലഭിക്കും.

ആരുടെ സര്‍ട്ടിഫിക്കറ്റാണോ വേണ്ടത്. അവര്‍ക്ക് നേരെയുള്ള നമ്പര്‍ അടിച്ചു നല്‍കിയാല്‍ പിഡിഎഫ് രൂപത്തില്‍ സര്‍ട്ടിഫിക്കറ്റ് മെസേജായി ലഭിക്കും. വാക്സീനും, കൊറോണയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങളും സേവനങ്ങളും ഈ വാട്ട്സ്‌ആപ്പ് സര്‍വീസിലൂടെ ലഭിക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു

0
പാലക്കാട്: പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ഡി ആർ...

നിതിൻ രാജ് ജീവനൊടുക്കിയ സംഭവത്തിൽ മുഖ്യപ്രതി ഡോ. റാമിൻ്റെ അറസ്റ്റില്‍ വീഴ്ച വരുത്തിയ ഡിവൈഎസ്പി...

0
തിരുവനന്തപുരം: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ജീവനൊടുക്കിയ സംഭവത്തിൽ...

അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ പുതിയ വഞ്ചികളെത്തി : അവിട്ടം ദിനത്തില്‍ നീരണിയും

0
തണ്ണിത്തോട് : അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ പുതിയ കുട്ടവഞ്ചികള്‍ എത്തിച്ചു. കര്‍ണ്ണാടകയിലെ...

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജന നടപടിയിൽ ഡിവൈഎഫ്ഐ പ്രതിഷേധം അടിച്ചമർത്താൻ നോക്കണ്ടെന്ന് എം വിജിൻ...

0
പാലക്കാട്: പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജന നടപടിയിൽ ഡിവൈഎഫ്ഐ പ്രതിഷേധം അടിച്ചമർത്താൻ...