യു.എൻ സുരക്ഷാ സമിതിയിൽ പ്രധാനമന്ത്രി അധ്യക്ഷത വഹിക്കും ; ഭീകരവാദത്തിനെതിരെ ശബ്ദമുയരും

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : ഐക്യരാഷ്ട്രസഭയുടെ രക്ഷാ സമിതിയിലെ അധ്യക്ഷപദം ഏറ്റെടുക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയായി നരേന്ദ്ര മോദി. മോദി അധ്യക്ഷനായ യു.എൻ രക്ഷാ സമിതി യോഗം ഇന്ന് ചേരും. മുമ്പ് ഒമ്പതു തവണ ഇന്ത്യ ഈ പദവി അലങ്കരിച്ചിട്ടുണ്ടെങ്കിലും അധ്യക്ഷ പദവി അലങ്കരിക്കുന്ന ആദ്യ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി. ഓഗസ്റ്റ് മാസത്തിലെ അധ്യക്ഷ പദവിയായിരിക്കും ഇന്ത്യ നിർവ്വഹിക്കുക. വൈകുന്നരേം 5.30ന് വീഡിയോ കോൺഫറൻസ് വഴിയാണ് യോഗം.

പ്രധാനമന്ത്രി എന്താണ് രക്ഷാസമിതിയിൽ പറയുക എന്നാണ് രാജ്യം ഉറ്റു നോക്കുന്നത്. രക്ഷാസമിതിയുടെ അധ്യക്ഷനായിട്ടാണ് പ്രധാനമന്ത്രി സംസാരിക്കുന്നതെങ്കിലും മോദി നടത്തുന്ന പ്രസ്താവനകൾ ഇന്ത്യയുടെ പ്രസ്താവനകളായി മാത്രമേ കണക്കാക്കുകയുള്ളൂ. ഒരുമാസത്തെ സമിതിയുടെ അജണ്ട നിശ്ചയിക്കുക എന്നതാണ് പ്രധാനമായും അധ്യക്ഷന്റെ ചുമതല. ഓഗസ്റ്റ് മാസത്തിലെ അധ്യക്ഷപദവിയാണ് മോദി ഏറ്റെടുക്കുക.

സമുദ്ര സുരക്ഷ, സമാധാന പരിപാലനം, ഭീകരവാദത്തിനെതിരായ പ്രവർത്തനങ്ങൾ എന്നിവയാണ് ഇന്ത്യ ചർച്ചയ്ക്കായി തിരഞ്ഞെടുത്തിരിക്കുന്ന വിഷയം. ഇന്ന് സമുദ്ര സുരക്ഷ വർദ്ധിപ്പിക്കൽ – അന്താരാഷ്ട്ര സഹകരണം എന്ന വിഷയത്തിലായിരിക്കും ചർച്ച നടക്കുക. സമുദ്ര സുരക്ഷയും അന്താരാഷ്ട്ര യാത്രകളും പലപ്പോഴും വിവാദ വിഷയങ്ങളായി മാറാറുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് സമുദ്ര സുരക്ഷ യു.എൻ രക്ഷാസമിതിയിൽ ചർച്ചയ്ക്കായി ഉൾപ്പെടുത്തിയിരിക്കുന്നത്.

നേരത്തെ പലതവണ ഭീകരവാദത്തിനെതിരെ ശബ്ദമുയർത്തിയിരുന്ന ഇന്ത്യ ഇത്തവണയും രക്ഷാ സമിതിയിൽ ഭീകരവാദത്തിനെതിരെ ശക്തമായ ശബ്ദമുയർത്തിയേക്കും. പ്രത്യേകിച്ചും അഫ്ഗാനിസ്ഥാനിൽ താലിബാൻ നടത്തുന്ന ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ രക്ഷാ സമിതിയിൽ ചർച്ച ഉണ്ടായേക്കും. റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ ഉൾപ്പെടെ നിരവധി ലോക നേതാക്കൾ രക്ഷാ സമിതി യോഗത്തിൽ പങ്കെടുക്കും. യു.എൻ.എസ്.സിയുടെ വെബ്സൈറ്റിൽ ചർച്ച ലൈവായി ബ്രോഡ്കാസ്റ്റ് ചെയ്യും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണക്കാലത്തിരക്ക് ; തിരുവനന്തപുരം-താംബരം സ്‌പെഷ്യൽ തീവണ്ടി ഒക്ടോബർ 28 വരെ നീട്ടി

0
കൊല്ലം : ഓണക്കാല തിരക്ക് കണക്കിലെടുത്ത് തിരുവനന്തപുരം സെൻട്രലിൽനിന്ന് ചെന്നൈ താംബരത്തേക്ക്...

ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം 6 ഇന്ന് വിതരണം ചെയ്യും

0
ഡൽഹി : ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം...

റെയിൽവേ സ്റ്റേഷനുകളിലെ ഭക്ഷണസാധനങ്ങൾക്ക് വില കൂട്ടി ; ചോറിനും മീൻകറിക്കും 110 രൂപ

0
പയ്യന്നൂർ : റെയിൽവേ സ്റ്റേഷനുകളിൽ നൽകുന്ന 60 ആഹാര ഇനങ്ങൾക്ക് വില...

തൊഴിലാളികളെ തെറ്റായി ചിത്രീകരിച്ച് ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറുന്നു ; മുഖ്യമന്ത്രിക്കെതിരെ കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി തുടരുന്നു. ഇന്നലെയും സംസ്ഥാനത്ത് നിയന്ത്രണം ഏർപ്പെടുത്തി....