ദില്ലി : വാക്സിൻ ഫുൾ ഡോസ് സ്വീകരിച്ചവർക്കും കോവിഡ് പിടിപെട്ടതായി ഐ.സി.എം.ആർ. പഠനം. രോഗികളായ 83 ശതമാനം പേരിലും ഒരേ രോഗലക്ഷണം കണ്ടെത്തി. കോവാക്സിൻ സ്വീകരിച്ചവരേക്കാൾ കോവിഷീൽഡ് വാക്സിൻ കുത്തിവെച്ചവരിൽ ആന്റി ബോഡി കൂടുതലെന്നും പഠനത്തിൽ തെളിഞ്ഞു.
മാർച്ച് ഒന്നുമുതൽ ജൂൺ ഒന്നുവരെ 274 പേരുടെ സാമ്പിൾ പരിശോധനയിലൂടെയാണ് ഐ.സി.എം.ആറിന്റെ പുതിയ കണ്ടെത്തൽ. പരീക്ഷണം നടത്തിയവരിൽ 239 പേർ കോവിഷീൽഡും 35 പേർ കോവാക്സിൻ ഫുൾഡോസും സ്വീകരിച്ചവരായിരുന്നു. വാക്സിൻ സ്വീകരിച്ചിട്ടും 274 പേർക്കും രോഗം പിടിപെട്ടെന്ന് പഠനത്തിൽ വ്യക്തമായി.