ന്യൂഡല്‍ഹി : കൊവിഡ് വാക്സിന്‍ ആദ്യം പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീകരിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് അജിത്ത് ശര്‍മ്മ . പുതിയ വാക്സിന്‍ സംബന്ധിച്ച് ജനങ്ങള്‍ക്ക് വിശ്വാസമുണ്ടാക്കാന്‍ മോദി വാക്സിന്‍ എടുക്കേണ്ടത് ആത്യവശ്യമാണെന്നും അജിത്ത് ശര്‍മ്മ പറഞ്ഞു.
നമ്മുക്ക് പുതുവത്സരത്തില്‍ തന്നെ രണ്ട് വാക്സിന്‍ ലഭ്യമായത് നല്ല കാര്യമാണ്. വാക്സിനുകള്‍ക്ക് അനുമതി ലഭിച്ചെങ്കിലും ഇതുസംബന്ധിച്ച് നിരവധി സംശയങ്ങളാണ് ജനങ്ങള്‍ക്കിടയിലുള്ളത്. ഈ സംശയങ്ങള്‍ മാറ്റാന്‍, ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും, മുതിര്‍ന്ന ബിജെപി നേതാക്കളും ആദ്യം തന്നെ വാക്സിന്‍ എടുക്കണമെന്ന് അജിത് ശര്‍മ പറയുന്നു.
ഇതിനായി, ഇദ്ദേഹം ചൂണ്ടിക്കാണിക്കുന്നത് റഷ്യയിലേയും, അമേരിക്കയിലേയും രാജ്യത്തിന്‍റെ തലവന്മാരെയാണ്. പ്രധാനമന്ത്രി തന്നെ വാക്സിന്‍ സ്വീകരിച്ചാല്‍ ഇത് ജനത്തിന് വാക്സിനിലുള്ള വിശ്വാസം വര്‍ദ്ധിപ്പിക്കുമെന്നാണ് കോണ്‍ഗ്രസ് നേതാവ് പറയുന്നത്.