റായ്പൂര്‍: കോവിഡ് വാക്സിനായ കോവാക്സിന് പരീക്ഷണം പൂര്‍ത്തിയാവാതെ അന്തിമ ഫലം കാത്തിരിക്കുന്ന സാഹചര്യത്തില്‍ അതിന്റെ ഉപയോഗം സംസ്ഥാനത്ത് അനുവദിക്കരുതെന്ന് ഛത്തീസ്ഗഢ് ആരോഗ്യമന്ത്രി ടി.എസ് സിങ് ഡിയോ.
കോവാക്സിന്റെ മൂന്നാം ഘട്ട പരീക്ഷണം നടന്നുകൊണ്ടിരിക്കുകയാണ്. വാക്സിന്‍ അടിയന്തിര ഉപയോഗത്തിനായി അംഗീകരിച്ചിരിക്കുകയാണ്. പൂര്‍ണമായ ഫലം പുറത്തുവരുന്നതുവരെ അതിന്റെ ഉപയോഗം ഒഴിവാക്കണം. ഇന്നത്തെ അവസ്ഥയില്‍ വാക്സിന്‍ സ്വീകരിക്കാന്‍ ജനങ്ങളോട് പറയാനുള്ള ആത്മവിശ്വാസം തനിക്കില്ലെന്നും ആരോഗ്യമന്ത്രി പറഞ്ഞു.