ആഗോളതലത്തില്‍ കൊറോണ വൈറസ് ബാധിതരുടെ എണ്ണം ഒന്‍പത് കോടി

For full experience, Download our mobile application:
Get it on Google Play

ന്യൂയോര്‍ക്ക്: ആഗോളതലത്തില്‍ കൊറോണ വൈറസ് ബാധിതരുടെ എണ്ണം ഒന്‍പത് കോടി കടന്നു. വേള്‍ഡോമീറ്ററിന്റെ കണക്കുപ്രകാരം ഏഴ് ലക്ഷത്തിലധികം പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കോവിഡ് മരണസംഖ്യ 19,33,457 ആയി ഉയര്‍ന്നു. രോഗമുക്തി നേടിയവരുടെ എണ്ണം ആറ് കോടി നാല്‍പത്തി നാല് ലക്ഷം കടന്നിരിക്കുന്നു. അമേരിക്ക, ഇന്ത്യ, ബ്രസീല്‍, റഷ്യ, ബ്രിട്ടന്‍ എന്നീ രാജ്യങ്ങളിലാണ് ഏറ്റവും കൂടുതല്‍ രോഗികളുള്ളത്.

ഇന്ത്യയില്‍ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 1,04,31,639 ആയി ഉയര്‍ന്നു 1,50,798 പേര്‍ മരിച്ചു. ഇതുവരെ 1,00,56,651 പേര്‍ രോഗമുക്തി നേടിയിരിക്കുന്നത്. ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 2,24,190 ആയിരിക്കുന്നു. കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളായി പ്രതിദിന രോഗികള്‍ 20,000ത്തില്‍ താഴെയും മരണം 300ന് താഴെയുമാണ്. കഴിഞ്ഞ ദിവസം 18,222 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 228 പേര്‍ കോവിഡ് ബാധിച്ചു മരിച്ചു.

കൊറോണ വൈറസ് രോഗബാധിതരുടെ എണ്ണത്തില്‍ ഒന്നാം സ്ഥാനത്തുളള അമേരിക്കയില്‍ രണ്ട് കോടി ഇരുപത്തിയാറ് ലക്ഷത്തിലധികം പേര്‍ക്കാണ് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചത്. 3.81 ലക്ഷം പേര്‍ മരിച്ചു. രണ്ട് ലക്ഷത്തിലധികം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഒരു കോടി മുപ്പത്തിമൂന്ന് ലക്ഷം പേര്‍ സുഖം പ്രാപിച്ചു.

ബ്രസീലില്‍ എണ്‍പത് ലക്ഷത്തിലധികം രോഗബാധിതരാണ് ഉള്ളത്. രണ്ട് ലക്ഷം പേര്‍ മരിക്കുകയുണ്ടായി. രോഗമുക്തി നേടിയവരുടെ എണ്ണം എഴുപത്തിയൊന്ന് ലക്ഷം കടന്നു. റഷ്യയില്‍ മുപ്പത്തിമൂന്ന് ലക്ഷം പേര്‍ക്കാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്.

ബ്രിട്ടനിലും സ്ഥിതി അതീവ ഗുരുതരമായി തന്നെ തുടരുകയാണ് ചെയ്യുന്നത്. രാജ്യത്ത് അമ്പതിനായിരത്തിലധികം പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം മുപ്പത് ലക്ഷം പിന്നിട്ടു. 80,868 പേര്‍ കോവിഡ് ബാധിച്ചു മരിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...

ഇഡി റെയ്ഡ് ; ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺ​ഗ്രസിലെ എല്ലാ...

0
ഡെറാഡൂൺ : ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺഗ്രസിന്‍റെ എല്ലാ...