ട്രം​പിനെ പുറത്താക്കാനുള്ള ഇംപീച്ച്‌മെന്‍റ് പ്രമേയം തിങ്കളാഴ്ച ജനപ്രതിനിധിസഭയില്‍

For full experience, Download our mobile application:
Get it on Google Play

വാഷിങ്ടണ്‍: അ​മേ​രി​ക്ക​ന്‍ പാ​ര്‍​ല​മെന്‍റ്​ മ​ന്ദി​ര​മാ​യ കാ​പി​റ്റ​ല്‍ ഹി​ല്‍ ബി​ല്‍​ഡി​ങ്ങി​ലേക്ക് അതിക്രമിച്ച്‌ ക​യ​റാന്‍ അക്രമികളെ പ്രോത്സാഹിപ്പിച്ച പ്ര​സി​ഡ​ന്‍റ് ഡോ​ണ​ള്‍​ഡ്​ ട്രം​പിനെ പുറത്താക്കാനുള്ള ഇംപീച്ച്‌മെന്‍റ് പ്രമേയം തിങ്കളാഴ്ച ജനപ്രതിനിധിസഭയില്‍ അവതരിപ്പിക്കും. രാജ്യത്ത് കലാപം കൊണ്ടുവരാന്‍ ട്രംപ് പ്രോത്സാഹിപ്പിച്ചെന്നും അത് രാജ്യദ്രോഹത്തിന് സമാനമാണെന്നും കരടുപ്രമേയത്തില്‍ ചൂണ്ടിക്കാട്ടുന്നു. ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ 180 അംഗങ്ങള്‍ പ്രമേയത്തെ പിന്തുണച്ചിട്ടുണ്ട്. കൂടാതെ, റിപ്പബ്ലിക്കന്‍ അംഗങ്ങളുടെ പിന്തുണയും ലഭിക്കുമെന്നാണ് വിവരം.

പ്രമേയത്തില്‍ ബുധനാഴ്ച വോട്ടെടുപ്പ് നടത്താനാകുന്ന തരത്തിലാണ് സ്പീക്കര്‍ നാന്‍സി പെലോസിയുടെ നീക്കം. ജനപ്രതിനിധി സഭ പാസാക്കിയാല്‍ പ്രമേയം സെനറ്റിന്‍റെ പരിഗണനക്ക് വിടും. എന്നാല്‍, സെനറ്റ് ഇനി ചേരുക 19ാം തീയതി മാത്രമാണ്. അതിനാല്‍, 20ന് ജോ ബൈഡന്‍ സ്ഥാനമേറ്റ ശേഷം ഇംപീച്ച്‌മെന്‍റ് പ്രമേയം സെനറ്റില്‍ അവതരിപ്പിച്ചാല്‍ മതിയെന്നും അഭിപ്രായമുണ്ട്. കുറ്റക്കാരനെന്ന് കണ്ടെത്തിയാല്‍ മുന്‍ പ്രസിഡന്‍റിനുള്ള ആനുകൂല്യങ്ങള്‍ ട്രംപിന് ലഭിക്കില്ല.

അതേസമയം, കാപിറ്റല്‍ ഹി​ല്‍ ബി​ല്‍​ഡി​ങ്ങി​ലേക്ക് കടന്നുകയറി അതിക്രമം കാട്ടിയവര്‍ക്കെതിരായ അന്വേഷണം എഫ്.ബി.ഐ ഊര്‍ജിതമാക്കി. അക്രമികളെ കണ്ടെത്തുന്നതിനായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. അക്രമികളെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് 50,000 ഡോളര്‍ വരെ പാരിതോഷികവും പ്രഖ്യാപിച്ചിട്ടുണ്ട്.

സ്പീക്കര്‍ നാന്‍സി പെലോസിയുടെ ഔദ്യോഗിക കസേരയില്‍ ഇരുന്ന അക്രമി അറസ്റ്റിലായിട്ടുണ്ട്. 60കാരനായ റിച്ചല്‍ ബോണറ്റിനെ അര്‍ക്കന്‍സോ സംസ്ഥാനത്ത് നിന്നാണ് അറസ്റ്റ് ചെയ്തത്. അക്രമങ്ങളില്‍ പങ്കെടുത്ത വെസ്റ്റ് വെര്‍ജീനിയയിലെ നിയമസഭാംഗവും അറസ്റ്റിലായിട്ടുണ്ട്. ഇയാള്‍ നിയമസഭാംഗത്വം രാജിവെച്ചു. 80ലധികം അക്രമികളെ വാഷിങ്ടണ്‍ ഡി.സി പൊലീസ് അറസ്റ്റ് ചെയ്തതായും രാജ്യന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതി കരാർ റദ്ദാക്കലിൽ 2,130 കോടിയുടെ ബാധ്യത : വിമർശനവുമായി കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം : കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ...

ഒരാൾക്കല്ല ഉത്തരവാദിത്വം ; പാർട്ടിക്കാണ് ഉത്തരവാദിത്വം ; പാർട്ടിയിൽ ഉടച്ചുവാർക്കൽ പ്രതീക്ഷിക്കേണ്ടെന്നും ടി പി...

0
കോഴിക്കോട്: പിണറായി വിജയന് കവചം തീർത്ത് എൽഡിഎഫ് കൺവീനർ. തെരഞ്ഞെടുപ്പ് പരാജയത്തിൽ...

ഓണക്കാലത്തിരക്ക് ; തിരുവനന്തപുരം-താംബരം സ്‌പെഷ്യൽ തീവണ്ടി ഒക്ടോബർ 28 വരെ നീട്ടി

0
കൊല്ലം : ഓണക്കാല തിരക്ക് കണക്കിലെടുത്ത് തിരുവനന്തപുരം സെൻട്രലിൽനിന്ന് ചെന്നൈ താംബരത്തേക്ക്...

ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം 6 ഇന്ന് വിതരണം ചെയ്യും

0
ഡൽഹി : ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം...