ലോക്ക് ഡൗൺ നിയമങ്ങൾ കാറ്റിൽപ്പറത്തി ബിജെപി എംഎൽഎയുടെ പിറന്നാളാഘോഷം ; പങ്കെടുത്തത് നൂറോളം പേർ

For full experience, Download our mobile application:
Get it on Google Play

ബെംഗളൂരു : ലോക്ക് ഡൗൺ നിയമങ്ങൾ കാറ്റിൽപ്പറത്തി ബിജെപി എംഎൽഎയുടെ പിറന്നാളാഘോഷം. കർണാടക തുമകൂരുവിലെ എംഎൽഎ എം ജയറാം ആണ് കുട്ടികൾ ഉൾപ്പെടെ നൂറിലധികം പേരെ പങ്കെടുപ്പിച്ചുകൊണ്ട് വമ്പൻ പിറന്നാളാഘോഷം നടത്തിയത്. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. തുരുവക്കരെ മണ്ഡലത്തിലെ എംഎല്‍എയാണ് ജയറാം.

സാമൂഹിക അകലം പോലും പാലിക്കാതെയായിരുന്നു ബിജെപി എംഎൽഎയുടെ പിറന്നാളാഘോഷം. ബെംഗളൂരുവില്‍ നിന്ന് 90 കിലോമീറ്റര്‍ മാത്രം അകലെയുള്ള ഗുബ്ബിയിലാണ് പരിപാടി നടന്നത്. . മതിയായ സുരക്ഷാ മുൻകരുതൽ ഇല്ലാതെയാണ് പരിപാടിക്കെത്തിയവർ ഒത്തുകൂടിയത്. വലിയ പന്തൽ ഒരുക്കുന്നതും ഒരു ഭാഗത്ത് ബിരിയാണി വിതരണം നടത്തുന്നും വീഡിയോയിൽ കാണാം. എംഎൽഎക്കെതിരെ കേസെടുക്കണമെന്ന ആവശ്യം ശക്തമാണ്.

സന്ദർശകർ മാസ്ക് ധരിച്ചിരിക്കുന്നത് വീഡിയോയിൽ കാണാമെങ്കിലും ശാരീരിക അകലം പാലിക്കണമെന്ന നിർദേശം ആരും പാലിച്ചില്ല. ഷാള്‍ അണിഞ്ഞ് നിൽക്കുന്ന എംഎൽഎ മാസ്കും കൈയുറയും ധരിച്ചിരിക്കുന്നതും കാണാം. എല്ലാവരും ചെറുകൂട്ടമായി ഇരുന്ന് ബിരിയാണി കഴിക്കുന്നതും  ചെയ്യുന്നുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....