കൂട്ടംകൂടുന്നു ; ഇടുക്കി അതിര്‍ത്തി മേഖലകളിലും സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചേക്കും

For full experience, Download our mobile application:
Get it on Google Play

ഇടുക്കി : മൂന്നാറിന് പിന്നാലെ ഇടുക്കിയിലെ അതിർത്തി മേഖലകളിലും ലോക്ക് ഡൗണിലെ ഇളവുകള്‍ നീക്കിയേക്കും. പുറത്തിറങ്ങരുതെന്ന നിർദ്ദേശം നാട്ടുകാർ ലംഘിക്കുന്നതിനൊപ്പം തമിഴ്നാട്ടിൽ നിന്ന് ആളുകൾ എത്തുന്നത് കൂടി പരിഗണിച്ചാണ് നീക്കം. തമിഴ്‍നാടുമായി അതിർത്തി പങ്കിടുന്ന ഇടുക്കി ജില്ലയിലെ മറയൂർ, ചിന്നക്കനാൽ, ശാന്തൻപാറ, സൂര്യനെല്ലി എന്നിവിടങ്ങളിൽ കൂടി സമ്പൂര്‍ണ്ണ ലോക് ഡൗണ്‍ നടപ്പാക്കാനാണ് ജില്ലാ ഭരണകൂടത്തിന്റെ നീക്കം.

ഇതിന് മുന്നോടിയായി എംഎൽഎയുടെയും ദേവികുളം സബ്‍കളക്ടറുടെയും നേതൃത്വത്തിൽ മൂന്നാറിൽ യോഗം ചേർന്നു. ലോക് ഡൗണ്‍ നിലവിൽ വന്ന് മൂന്നാഴ്ചയാകാറായിട്ടും ഇവിടങ്ങളിലൊന്നും ഇപ്പോഴും തിരക്കിന് കുറവില്ല. പോലീസ് നിർദ്ദേശം അവഗണിച്ചും അവശ്യസാധനങ്ങൾ വാങ്ങാനെന്ന വ്യാജേന നാട്ടുകാർ വീടുകളില്‍ നിന്ന് പുറത്തിറങ്ങുന്നു. ചെറുകിട വ്യാപാരികൾ തമിഴ്നാട്ടിൽ നിന്ന് വനത്തിലൂടെ സാധനങ്ങൾ കൊണ്ടുവരുന്നു. മൂന്നാറിൽ സമ്പൂര്‍ണ്ണ അടച്ചിടൽ പ്രഖ്യാപിച്ചതിന് ശേഷം ആളുകൾ പുറത്തിറങ്ങുന്നില്ല. കടകളെല്ലാം അടഞ്ഞ് കിടക്കുന്നു. ഇതും പ്രശ്നബാധിതമായ കൂടുതൽ പ്രദേശങ്ങളിലേക്ക് സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ നീട്ടുന്നതിന് ജില്ലാഭരണകൂടത്തെ പ്രേരിപ്പിക്കുന്നുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എയർ ഷോയ്ക്കിടെ നിയന്ത്രണം നഷ്ടപ്പെട്ട് യുദ്ധവിമാനം താഴേക്ക് പതിച്ചു ;

0
ഗ്രീക്ക്: ഏഥൻസിന് സമീപമുള്ള തനാഗ്ര വ്യോമതാവളത്തിൽ നടന്ന വാർഷിക വ്യോമ പ്രദർശനത്തിനിടയിൽ...

കഴിഞ്ഞ മാസം ചെങ്കോട്ടയില്‍ നല്‍കിയത് ഹോമിയോപ്പതി ഡോസ് : ദിമാഗി നക്സൽ പരാമർശം ആവർത്തിച്ച്...

0
ന്യൂഡൽഹി: ദിമാഗി നക്‌സല്‍ പരാമര്‍ശം ആവര്‍ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ...

വ്യാപാര യുദ്ധങ്ങൾക്കിടയിലും അനുനയ നീക്കം ; ചൈനീസ് പ്രസിഡന്റിനായി വിരുന്ന് ഒരുക്കാൻ യു.എസ് പ്രസിഡന്റ്

0
വാഷിംഗ്ടൺ :ഇറാനുമായുള്ള സാമ്പത്തിക ബന്ധത്തെച്ചൊല്ലി അമേരിക്കയും ചൈനയും തമ്മിൽ തർക്കങ്ങൾ നിലനിൽക്കുന്നതിനിടെ,...

യൂസ്മാർഗ്ഗ് വനമേഖലയിൽ നടന്ന ഏറ്റുമുട്ടൽ ; കൊല്ലപ്പെട്ട ലഷ്കർ ഭീകരനെ തിരിച്ചറിഞ്ഞു

0
ശ്രീനഗർ: ജമ്മു കശ്മീരിലെ യൂസ്മാർഗ് പർവതനിരകളിൽ ‘ഓപ്പറേഷൻ അഷ്ദർ’ എന്ന ദൗത്യത്തിനിടയിൽ...