വാഷിംഗ്ടണ്‍: ആഗോള തലത്തില്‍ കൊവിഡ് 19 ബാധിതരുടെ എണ്ണം 5.2 കോടി പിന്നിട്ടു. രണ്ട് ദിവസത്തിനുള്ളില്‍ പത്ത് ലക്ഷത്തോളം രോഗബാധിതരാണ് ഉണ്ടായിരിക്കുന്നത്. 51,817,846 ആണ് ബുധനാഴ്ച വരെയുള്ള കണക്ക്. 1,278,086 പേര്‍ ഇതിനകം മരണമടഞ്ഞുവെന്ന് ജോണ്‍സ് ഹോപ്കിന്‍സ് യൂണിവേഴ്‌സിറ്റി വ്യക്തമാക്കി. അമേരിക്കയാണ് രോഗബാധിതരുടെ എണ്ണത്തിലും മരണസംഖ്യയിലും മുന്നില്‍. 10,313,369 പേര്‍ ഇവിടെ രോഗബാധിതരായി. 240,265 പേര്‍ മരണമടഞ്ഞു.
അമേരിക്ക, ഇന്ത്യ, ബ്രസീല്‍, ഫ്രാന്‍സ്, റഷ്യ എന്നീ രാജ്യങ്ങളാണ് രോഗബാധിതരുടെ എണ്ണത്തില്‍ മുന്നില്‍. അമേരിക്കയില്‍ ബുധനാഴ്ച 1,42,186 പുതിയ രോഗികളും 1478 മരണവും റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്ത്യയില്‍ 48,000 ഓളം പുതിയ രോഗബാധിതരുണ്ട്. 550 പേര്‍ മരണമടഞ്ഞു. ബ്രസീലില്‍ 47,724 പുതിയ രോഗികളും 564 മരണവും സംഭവിച്ചു. ഫ്രാന്‍സില്‍35,879 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ കൊവിഡ് സ്ഥിരീകരിച്ചത്. 328 പേര്‍ മരിച്ചു. റഷ്യയില്‍ 19,851 പുതിയ രോഗികളുണ്ട്. 432 പേര്‍ മരിച്ചു. ബുധനാഴ്ച ലോകത്താകെ 612,813 പേര്‍ക്ക് പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. 10,180 പേര്‍ മരണമടഞ്ഞമതായി വേള്‍ഡോമീറ്റഴേ്സ് റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേസമയം, യൂറോപ്പില്‍ രോഗികളുടെ എണ്ണവും മരണസംഖ്യയും കുതിച്ചുയരുകയാണ്. മരണത്തില്‍ ബ്രിട്ടനാണ് മുന്നില്‍. ബുധനാഴ്ച രാത്രി വരെയുള്ള കണക്കുകള്‍ പ്രകാരം മരണം അരലക്ഷം പിന്നിട്ടു. ഇന്നലെ 595 മരണങ്ങളാണ് യു.കെ ആശുപത്രികളില്‍ സ്ഥിരീകരിച്ചത്. ഇതോടെ 50,365 ആയി മരണസംഖ്യ.
ആഗോള തലത്തില്‍ മരണസംഖ്യയില്‍ അഞ്ചാമതാണ് യു.കെ. അമേരിക്ക(240,265), ബ്രസീല്‍ (163,406), ഇന്ത(128,165), മെക്‌സിക്കോ(95,842) എന്നീ രാജ്യങ്ങളാണ് തൊട്ടുമുന്നില്‍.