ന്യൂയോര്‍ക്ക് : ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 11.70 കോടി കടന്നു. 117,066,148 പേര്‍ക്കാണ് ഇതുവരെ കോവിഡ് ബാധിച്ചത്. 2,599,172 പേര്‍ ഇതുവരെ വൈറസ് ബാധിതരായി മരണത്തിനു കീഴടങ്ങി. 92,643,083 പേര്‍ ഇതുവരെ രോഗമുക്തി നേടി.
കഴിഞ്ഞ 24 മണിക്കൂറിനിടെ 403,404 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. ഇതേ സമയത്ത് 7,672 പേര്‍ കോവിഡ് ബാധയേത്തുടര്‍ന്ന് മരണമടയുകയും ചെയ്തു. നിലവില്‍ 21,823,893 പേര്‍ വൈറസ് ബാധിതരായി ചികിത്സയിലുണ്ടെന്നാണ് വിവരം. ഇതില്‍ 89,494 പേരുടെ നില അതീവ ഗുരുതരമാണ്. ആഗോള തലത്തില്‍ 21 രാജ്യങ്ങളില്‍ ഒരു ലക്ഷത്തിനു മുകളില്‍ ആളുകളെ കോവിഡ് ബാധിച്ചെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.
ഇന്ത്യയില്‍ കൊവിഡ് ബാധിതരുടെ എണ്ണം ഒരു കോടി പന്ത്രണ്ട് ലക്ഷം പിന്നിട്ടു.18,000ത്തിലധികം പേര്‍ക്കാണ് കഴിഞ്ഞ ദിവസം വൈറസ് ബാധ സ്ഥിരീകരിച്ചത്. നിലവില്‍ 1.86 ലക്ഷം പേര്‍ മാത്രമേ ചികിത്സയിലുളളൂ. രോഗമുക്തി നേടിയവരുടെ എണ്ണം 1.08 കോടി ആയി ഉയര്‍ന്നു. 1.57 ലക്ഷം പേര്‍ മരിച്ചു. രോഗികളുടെ എണ്ണത്തില്‍ അമേരിക്ക മാത്രമാണ് ഇന്ത്യയ്ക്ക് മുന്നിലുള്ളത്. രണ്ട് കോടി തൊണ്ണൂറ്റിയാറ് ലക്ഷം പേര്‍ക്കാണ് അമേരിക്കയില്‍ കൊവിഡ് ബാധിച്ചത്. 5.37 ലക്ഷം പേര്‍ മരിച്ചു. രണ്ട് കോടി പേര്‍ സുഖം പ്രാപിച്ചു.