ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം പത്തൊന്‍പത് കോടി അറുപത്തിയാറ് ലക്ഷം പിന്നിട്ടു

For full experience, Download our mobile application:
Get it on Google Play

ന്യൂയോര്‍ക്ക് : ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം പത്തൊന്‍പത് കോടി അറുപത്തിയാറ് ലക്ഷം പിന്നിട്ടു. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ അറ് ലക്ഷത്തിലധികം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. വേള്‍ഡോമീറ്ററിന്റെ കണക്കുപ്രകാരം മരണസംഖ്യ 42 ലക്ഷം പിന്നിട്ടു. പതിനേഴ് കോടി എണ്‍പത് ലക്ഷം പേര്‍ രോഗമുക്തി നേടി.

അമേരിക്കയിലാണ് ഏറ്റവും കൂടുതല്‍ കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തത്. 6.28 ലക്ഷം പേരാണ് യുഎസില്‍ കൊവിഡ് ബാധിച്ച്‌ മരിച്ചത്. അമേരിക്കയില്‍ രോഗവ്യാപനം വീണ്ടും രൂക്ഷമാകുകയാണ്. എഴുപതിനായിരത്തിലധികം കേസുകളാണ് ഇരുപത്തിനാല് മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം മൂന്ന് കോടി അന്‍പത്തിനാല് ലക്ഷമായി ഉയര്‍ന്നു.

കൊവിഡ് മരണത്തില്‍ അമേരിക്കയ്ക്ക് തൊട്ടുപിന്നില്‍ ബ്രസീലാണ്. രാജ്യത്ത് 5.53 ലക്ഷം പേരാണ് മരിച്ചത്. ഒരു കോടി തൊണ്ണൂറ്റിയേഴ് ലക്ഷം രോഗബാധിതരാണ് രാജ്യത്തുള്ളത്. ഒരു കോടി എണ്‍പത്തിയഞ്ച് ലക്ഷം പേര്‍ രോഗമുക്തി നേടി.

ഇന്ത്യയില്‍ കഴിഞ്ഞ ദിവസം 43,654 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 4.22 ലക്ഷം പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച്‌ മരിച്ചത്. മൂന്ന് കോടി പതിനഞ്ച് ലക്ഷം പേര്‍ക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. 3.06 കോടി പേര്‍ രോഗമുക്തി നേടി.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊച്ചിയിൽ ഓപ്പറേഷൻ തൂഫാൻ ; വ്യാപക റെയ്ഡിൽ 36 പേർ അറസ്റ്റിൽ

0
കൊച്ചി: ലഹരിമരുന്ന് വ്യാപനം തടയാനും മയക്കുമരുന്ന് സംഘങ്ങളുടെ ഉറവിടം കണ്ടെത്തി നശിപ്പിക്കാനുമുള്ള...

അങ്കണവാടിയിൽ നിന്ന് കുട്ടിയെ സസ്‌പെൻഡ് ചെയ്യാൻ മുഖ്യമന്ത്രിയോട് ശുപാർശ ; വ്യാജ പ്രചാരണം അന്വേഷിക്കണമെന്ന്...

0
തിരുവനന്തപുരം: സമൂഹമാധ്യമങ്ങളിൽ തനിക്കെതിരെ നടക്കുന്ന വ്യാജ പ്രചാരണം അന്വേഷിക്കണമെന്ന് മന്ത്രി ബിന്ദു...

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
കുടുംബശ്രീ നിയമനം ജില്ലയില്‍ ഇന്റഗ്രേറ്റഡ് ഫാമിംഗ് ക്ലസ്റ്റര്‍ ലെവല്‍ തസ്തികകളില്‍ കുടുംബശ്രീ നിയമനം...

കാലവര്‍ഷം – ജാഗ്രത നിര്‍ദേശവുമായി പത്തനംതിട്ട ജില്ല ഭരണകൂടം : ടോള്‍ ഫ്രീ നമ്പറുകള്‍...

0
പത്തനംതിട്ട : കാലവര്‍ഷം ശക്തമാകുന്ന സാഹചര്യത്തില്‍ ജാഗ്രത നിര്‍ദേശവുമായി ജില്ല ഭരണകൂടം....