കോവിഡിന്റെ പുതിയ ഉപവകഭേദമായ എക്‌സ്‌ഇ ഗുജറാത്തില്‍ സ്ഥിരീകരിച്ചു

For full experience, Download our mobile application:
Get it on Google Play

അഹമ്മദാബാദ് : കോവിഡിന്റെ പുതിയ ഉപവകഭേദമായ എക്‌സ്‌ഇ ഗുജറാത്തില്‍ സ്ഥിരീകരിച്ചു. ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ച്‌ വാര്‍ത്താ ഏജന്‍സിയായ പിടിഐ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തു. ജീനോം സീക്വന്‍സിങ്ങിലൂടെയാണ് എക്‌സ്‌ഇ വകഭേദത്തെ തിരിച്ചറിഞ്ഞത്. ഒമൈക്രോണിന്റെ പുതിയ വകഭേദം സ്ഥിരീകരിച്ച രോഗിയുടെ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. മുംബൈയില്‍നിന്ന് വഡോദരയില്‍ എത്തിയ ആളിലാണ് പുതിയ വകഭേദം കണ്ടെത്തിയത്.

നേരത്തെ മഹാരാഷ്ട്രയില്‍ പുതിയ കോവിഡ് വകഭേദം കണ്ടെത്തിയതായി റിപ്പോര്‍ട്ട് പുറത്തുവന്നെങ്കിലും കേന്ദ്ര ആരോഗ്യമന്ത്രാലയം നിഷേധിക്കുകയായിരുന്നു. രോഗിയുടെ സാംപിളില്‍ നടത്തിയ ജീനോം സീക്വന്‍സിങ്ങില്‍ എക്‌സ്ഇ വകഭേദം സ്ഥിരീകരിക്കാനായിട്ടില്ലെന്ന് ഇന്ത്യന്‍ സാര്‍സ് കോവിഡ് 2 ജീനോമിക് കണ്‍സോഷ്യം വ്യക്തമാക്കിയിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...