സംസ്കരിച്ച്‌ 11 മാസത്തിനുശേഷം യുവാവിന്റെ മൃതശരീരം പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടം ചെയ്തു

For full experience, Download our mobile application:
Get it on Google Play

മല്ലപ്പള്ളി : സംസ്കരിച്ച്‌ 11 മാസത്തിനുശേഷം യുവാവിന്റെ മൃതശരീരം പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടം ചെയ്തു. മാരിക്കല്‍ പുള്ളോലിക്കല്‍ പത്രോസിന്റെ മകന്‍ പി.പി ജോണിന്റെ (കൊച്ചുമോന്‍ -43) മൃതദേഹമാണ് പിന്മഴ ഗ്ലോബല്‍ വര്‍ഷിപ് സെന്ററിന്റെ ചെങ്കല്ലിലുള്ള കല്ലറയില്‍നിന്ന് പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടം ചെയ്തത്. 2021 മേയ് 21ന് ഉച്ചക്ക് നെഞ്ചുവേദനയുമായി മല്ലപ്പള്ളി താലൂക്ക് ആശുപത്രിയില്‍ എത്തിയ കൊച്ചുമോന്‍ ചികിത്സ വൈകിയാണ് മരണപ്പെട്ടതെന്ന ഭാര്യ സജിത നല്‍കിയ പരാതിയില്‍ പോലീസ് കേസെടുക്കും മുമ്പ് മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടത്താതെ സംസ്കരിക്കുകയായിരുന്നു.

കോടതി ഉത്തരവുപ്രകാരം തിരുവല്ല ആര്‍.ഡി.ഒ യുടെ സാനിധ്യത്തില്‍ വെള്ളിയാഴ്ച രാവിലെ പതിനൊന്നരയോടെയാണ് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടം ചെയ്തത്. കോട്ടയം മെഡിക്കല്‍ കോളജ് ഹോസ്പിറ്റല്‍ ഫോറന്‍സിക് വിഭാഗം മേധാവി ഡോ.ബി.കെ ജയിംസ് കുട്ടി, മല്ലപ്പള്ളി തഹസില്‍ദാര്‍ എം.ടി ജയിംസ്, തിരുവല്ല ഡി.വൈ.എസ്.പി രാജപ്പന്‍ റാവുത്തര്‍, മല്ലപ്പള്ളി സിഐ ജി.സന്തോഷ് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് മൃതദേഹം പുറത്തെടുത്തത്. കൊച്ചുമോന്‍ മരണപ്പെട്ട സംഭവത്തില്‍ താലൂക്ക് ആശുപത്രി ജീവനക്കാര്‍ ആക്രമിക്കപ്പെട്ടെന്ന് ആരോപിച്ച്‌ നല്‍കിയ പരാതിയില്‍ ഒരു പഞ്ചായത്ത് അംഗം ഉള്‍പ്പെടെ മൂന്ന് പേരെ അന്ന് അറസ്റ്റ് ചെയ്തിരുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

​സിജെപി സമരവേദിക്ക് സമീപം വീണ്ടും സംഘര്‍ഷം; യുവാക്കളും പൊലീസും ഏറ്റുമുട്ടി

0
ന്യൂഡല്‍ഹി: ജന്തര്‍ മന്തറിലെ സിജെപി സമരവേദിക്ക് സമീപം വീണ്ടും സംഘര്‍ഷം. പ്രവര്‍ത്തകരും...

അർഹമായ 1500 കോടി രൂപ അനുവദിക്കണം :കേന്ദ്രത്തോട് ആവശ്യപ്പെട്ട് മന്ത്രി എന്‍ ഷംസുദ്ദീന്‍

0
ന്യൂഡല്‍ഹി: സമഗ്രശിക്ഷാ അഭിയാന്‍ പദ്ധതി പ്രകാരമുള്ള കുടിശ്ശിക അനുവദിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ട്...

ബാങ്കോക്കിൽ മലയാളി യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

0
ആലപ്പുഴ: തായ്‌ലന്റിലെ ബാങ്കോക്കില്‍ ലോഡ്ജില്‍ മലയാളി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി....

സൌജന്യ യാത്ര മരണത്തിലേക്കോ ? മൊട്ട ടയറുമായി ഗവിയിലേക്ക് കെ.എസ്.ആര്‍.റ്റി.സി ബസില്‍ ഒരു ഉല്ലാസ...

0
പത്തനംതിട്ട : തേഞ്ഞ് തീര്‍ന്ന ടയറുകളും ഇളകി പൊളിഞ്ഞ ബോഡിയുമുള്ള കെ.എസ്.ആര്‍.റ്റി.സി ബസിലെ...