കേന്ദ്രത്തിന്റെ വീഴ്ച , കൊവിഡ് രണ്ടാം തരംഗത്തിൽ സർക്കാരിനെ വിമർശിച്ച് രാഹുൽ ഗാന്ധി

For full experience, Download our mobile application:
Get it on Google Play

ദില്ലി: രാജ്യത്ത് കൊവിഡ് രണ്ടാം തരംഗം കേന്ദ്ര സർക്കാരിന്റെ വീഴ്ച മൂലമെന്ന് രാഹുൽ ഗാന്ധി. കൊവിഡ് നിയന്ത്രിക്കുന്നതിനുള്ള സർക്കാർ നയങ്ങൾ പരാജയപ്പെട്ടതാണ് രണ്ടാം തരംഗത്തിന്  ഇടയാക്കിയതെന്ന് രാഹുൽ ട്വീറ്റ് ചെയ്തു. വാക്സിനേഷൻ കൂട്ടുന്നതിനൊപ്പം ജനങ്ങളെ സർക്കാർ സാമ്പത്തികമായി സഹായിക്കണമായിരുന്നു. അതിഥി തൊഴിലാളികൾ വീണ്ടും പലായനത്തിന് നിർബന്ധിതരാകുകയാണെന്നും രാഹുൽ വിമർശിച്ചു.

രാജ്യത്ത് കൊവിഡ് രണ്ടാം തരംഗം കടുത്ത പ്രതിസന്ധിയിലേക്ക് എത്തി നിൽക്കുകയാണ്. പ്രതിദിന രോഗികൾ ഒന്നരലക്ഷത്തിലേക്ക് അടുത്തു. മരണ നിരക്കും ഉയരുകയാണ്. രോഗവ്യാപനം അതിരൂക്ഷമാണെങ്കിലും ഇനിയൊരു ലോക്ഡൌൺ ഉണ്ടാകില്ലെന്ന് പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു.

രാജ്യത്തെ ആകെ കൊവിഡ് കേസുകളുടെ എൺപത് ശതമാനത്തിലധികം കേരളമടക്കം പതിനൊന്ന് സംസ്ഥാനങ്ങളിലാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. രോഗമുക്തി നിരക്ക് കുറയുന്നതും ആശങ്കാജനകമാണെനാണ് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നത്. രോഗവ്യാപനത്തെ തുടർന്ന് സംസ്ഥാനങ്ങൾ നിയന്ത്രണങ്ങൾ കർശനമാക്കിയിട്ടുണ്ട്. രോഗബാധ ഉയരുന്ന സാഹചര്യത്തിലും വാക്സീൻ ക്ഷാമം നേരിടുന്നത് രാജ്യത്തിന് വലിയ തിരിച്ചടിയാണ്. നിലവിലെ പശ്ചാത്തലത്തിൽ രാജ്യത്ത് വാക്സീൻ ഉത്പാദനം കൂട്ടുമെന്ന് മരുന്ന് കമ്പനികൾ അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിക്കിമില്‍ മണ്ണിടിച്ചില്‍ ; രണ്ട് വീടുകള്‍ തകര്‍ന്നതായും റോഡ് ഗതാഗതം തടസപ്പെടുന്നതായും റിപ്പോര്‍ട്ട്

0
റിംബി: സിക്കിമില്‍ മണ്ണിടിച്ചില്‍. പടിഞ്ഞാറന്‍ സിക്കിമിലെ ഗ്രാമമായ റിംബിയിലാണ് ശനിയാഴ്ച വൈകീട്ടോടെ...

അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെ സഹായം തേടി കെഎസ്ഇബി

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായതോടെ അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ...

അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം ഉയർത്തി ഡിവൈഎഫ്ഐ സംസ്ഥാന...

0
പാലക്കാട്: അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം...

കോൾ സെന്റർ മാതൃകയിൽ സമൂഹ മാധ്യമങ്ങളിലൂടെ അനധികൃത ലോട്ടറി വിൽപ്പന ; ഇരുപതോളം വനിതകൾക്കെതിരെ...

0
പാലക്കാട്: കോൾ സെന്റർ മാതൃകയിൽ സമൂഹ മാധ്യമങ്ങളിലൂടെ അനധികൃത ലോട്ടറി വിൽപ്പന...