കൊവിഷീല്‍ഡ് ; രണ്ട് ഡോസുകള്‍ തമ്മില്‍ ഇടവേള കൂട്ടിയ നടപടി പുനഃപരിശോധിച്ചേക്കും

For full experience, Download our mobile application:
Get it on Google Play

ദില്ലി : കൊവിഷീല്‍ഡിന്റെ രണ്ട് ഡോസുകള്‍ തമ്മിലുള്ള ഇടവേളകള്‍ കൂട്ടിയ നടപടി കേന്ദ്ര ആരോഗ്യമന്ത്രാലയം പുന:പരിശോധിക്കാന്‍ സാധ്യത. ആദ്യ ഡോസ് നല്‍കുന്ന സംരക്ഷണ കാലയളവ് കുറവായിരിക്കുമെന്ന് ഇംഗ്ലണ്ടിന്റെ ആരോഗ്യവിഭാഗത്തിന്റെ പഠനത്തില്‍ കണ്ടെത്തിയ സാഹചര്യത്തിലാണിത്. ഡോസുകള്‍ക്കിടയിലെ ഇടവേള നീട്ടുന്നത് കൊവിഡ് ബാധിക്കാന്‍ ഇടയാക്കിയേക്കുമെന്ന് യുഎസ് പ്രസിഡന്റിന്റെ ആരോഗ്യ ഉപദേഷ്ടാവ് ഡോക്ടർ ആന്റണി ഫൗചി ആവര്‍ത്തിച്ചു. ഇന്ത്യയില്‍ കൊവിഷീല്‍ഡിന്റെ രണ്ട് ഡോസുകള്‍ തമ്മിലുള്ള ഇടവേള 12 മുതല്‍ 16 ആഴ്ച വരെ വര്‍ദ്ധിപ്പിച്ചിരുന്നു.

കൊവിഷീല്‍ഡ് വാക്‌സിന്‍ ആദ്യ ഡോസ് നല്‍കുന്ന പരിരക്ഷ വളരെക്കാലം നിലനില്‍ക്കുമെന്ന് അവകാശപ്പെടുന്ന അന്താരാഷ്ട്ര പഠനങ്ങളെ അടിസ്ഥാനമാക്കിയാണ് ഇടവേള വര്‍ധിപ്പിച്ചത്. എന്നാല്‍ വാക്സിന്‍ ആദ്യ ഡോസ് നല്‍കുന്ന സംരക്ഷണം മുമ്പ് കരുതിയിരുന്നതിനേക്കാള്‍ കുറവായിരിക്കുമെന്ന് ഇംഗ്ലണ്ടില്‍ നടന്ന പഠനം കണ്ടെത്തി.

എം.ആര്‍.എന്‍.എ വാക്സിനുകളായ ഫൈസറിനും മൊഡേണയ്ക്കുമുള്ള അനുയോജ്യമായ ഇടവേള യഥാക്രമം മൂന്നാഴ്ചയും നാലാഴ്ചയുമാണ്. വാക്സിന്‍ ഇടവേള നീട്ടുന്നത് പുതിയ ഏതെങ്കിലും കൊവിഡ് വകഭേദങ്ങള്‍ പിടിപെടാന്‍ കാരണമാകുമെന്നും ഫൗചി വ്യക്തമാക്കി. ഈ സാഹചര്യത്തില്‍ ഇടവേള വര്‍ധിപ്പിക്കാനുള്ള തീരുമാനം പുന:പരിശോധിക്കും എന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതി കരാർ റദ്ദാക്കലിൽ 2,130 കോടിയുടെ ബാധ്യത : വിമർശനവുമായി കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം : കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ...

ഒരാൾക്കല്ല ഉത്തരവാദിത്വം ; പാർട്ടിക്കാണ് ഉത്തരവാദിത്വം ; പാർട്ടിയിൽ ഉടച്ചുവാർക്കൽ പ്രതീക്ഷിക്കേണ്ടെന്നും ടി പി...

0
കോഴിക്കോട്: പിണറായി വിജയന് കവചം തീർത്ത് എൽഡിഎഫ് കൺവീനർ. തെരഞ്ഞെടുപ്പ് പരാജയത്തിൽ...

ഓണക്കാലത്തിരക്ക് ; തിരുവനന്തപുരം-താംബരം സ്‌പെഷ്യൽ തീവണ്ടി ഒക്ടോബർ 28 വരെ നീട്ടി

0
കൊല്ലം : ഓണക്കാല തിരക്ക് കണക്കിലെടുത്ത് തിരുവനന്തപുരം സെൻട്രലിൽനിന്ന് ചെന്നൈ താംബരത്തേക്ക്...

ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം 6 ഇന്ന് വിതരണം ചെയ്യും

0
ഡൽഹി : ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം...