മരം മുറിക്കല്‍ വിവാദം ; സിപിഐയില്‍ ഭിന്നത രൂക്ഷമാകുന്നു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : മരംമുറി വിവാദത്തില്‍ സിപിഐയില്‍ ഭിന്നത രൂക്ഷം. വിവാദത്തില്‍ മുന്‍ റവന്യൂ മന്ത്രിയുടെ ഓഫീസിന് വീഴ്ചയുണ്ടായെന്ന് ഇസ്മായില്‍ പക്ഷം ആരോപിക്കുന്നു. പെരിയ മരം മുറിക്കേസില്‍ ആരോപണ വിധേയനായ അന്നത്തെ റവന്യൂ മന്ത്രി കെ ഇ ഇസ്മായിലിനൊപ്പം പാര്‍ട്ടി നിന്ന കാര്യമാണ് കാനം പക്ഷം ഉയര്‍ത്തിക്കാട്ടുന്നത്.

മരം മുറിക്ക് വഴിയൊരുക്കിയത് റവന്യൂ മന്ത്രിയുടെ ഓഫീസെന്ന് ഇസ്മായില്‍ പക്ഷം ആരോപിക്കുന്നു. പ്രകാശ് ബാബു അനുകൂലികളും ഇവര്‍ക്കൊപ്പമാണ്. ഇ ചന്ദ്രശേഖരന് നിയമസഭയുടെ പരിരക്ഷയുണ്ടെങ്കില്‍ അന്ന് വനം മന്ത്രിയായിരുന്ന കെ രാജുവിന് ഇതുമില്ല.

കോടതി മുഖേന അന്വേഷണം വന്നാല്‍ പ്രതിരോധത്തിലാവുക സിപി എയാണെന്ന് ഇസ്മായില്‍ പക്ഷം വാദിക്കുന്നു. സിപിഐയില്‍ അമര്‍ഷം പുകയുന്നെങ്കിലും പാര്‍ട്ടിയിലെ ഗ്രൂപ്പ് സമവാക്യം ഇ ചന്ദ്രശേഖരന് അനുകൂലമാണ്. സംസ്ഥാന നിര്‍വാഹക സമിതിയില്‍ ഭൂരിപക്ഷവും കാനത്തെ അനുകൂലിക്കുന്നവരാണ്. സംസ്ഥാന സമിതിയില്‍ പക്ഷേ മരംമുറി വിഷയത്തില്‍ കാര്യമായ ചര്‍ച്ച നടന്നേക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...