കൊല്ലത്ത് വീണ്ടും പശുമോഷണം ; യുവാവ് പിടിയിൽ

For full experience, Download our mobile application:
Get it on Google Play

പരവൂർ : കൊല്ലത്ത് വീണ്ടും പശുമോഷണം. കൊല്ലം പരവൂരിൽ അയൽവാസിയുടെ പശുവിനെ കടത്തിക്കൊണ്ട് വന്ന് ഇറച്ചിയാക്കിയ കേസിൽ യുവാവ് പിടിയിൽ. ചിറക്കര സ്വദേശി ജയകൃഷ്ണനാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസമാണ് ചിറക്കര സ്വദേശിയായ ജയപ്രസാദിന്റെ പശുവിനെ കാണാതായത്. തൊഴുത്തിൽ നിന്ന് കെട്ടഴിഞ്ഞ് പോയതാകാം എന്നാണ് ഉടമസ്ഥൻ ആദ്യ കരുതിയത്. സമീപ പ്രദേശങ്ങളിലെല്ലാം അന്വേഷിച്ചെങ്കിലും പശുവിനെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. പീന്നീടാണ് പ്രതി ജയകൃഷ്ണനാണ് പശുവിനെ കടത്തികൊണ്ട് പോയതെന്ന് മനസിലായത്. ഇയാൾ പശുവിനെ വീട്ടിലെത്തിച്ച ശേഷം ചുറ്റിക കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് മൂർച്ചയുള്ള കത്തി ഉപയോഗിച്ച് മാസം കുത്തിക്കീറിയെടുത്ത് കറിവെച്ചു കഴിച്ചു. പശുവിനെ കടത്തിക്കൊണ്ട് വരാൻ മറ്റൊരാളുടെ സഹായവും പ്രതി തേടിയിരുന്നു. എന്നാൽ അയാൾ സഹായിക്കാൻ

ജയപ്രസാദിന്‍റെ പരാതിയിൽ പോലീസ് നടത്തിയ അന്വേഷണത്തിൽ പ്രതിയുടെ വീടിന്‍റെ പിൻവശത്ത് പശുവിന്റെ ശരീര അവശിഷ്ടങ്ങളും കണ്ടെത്തിയിട്ടുണ്ട്. നിരവധി അടിപിടി കേസുകളിലും ലഹരി കേസിലും പ്രതിയാണ് അറസ്റ്റിലായ ജയകൃഷണൻ. ക്രിസ്മസ് ദിവസവും കൊല്ലത്ത് ഒരു പശു മോഷണം പോയിരുന്നു. കരുനാഗപ്പള്ളി സ്വദേശിയായ സുശീലയുടെ വീട്ടിൽ നിന്നാണ് പശുവിനെ കാണാതായത്. കരുനാഗപ്പള്ളി പോലീസിന് ലഭിച്ച പരാതിയിൽ നടത്തിയ അന്വേഷണത്തിനൊടുവിൽ പശുവിനെ മോഷ്ടിച്ച കറവക്കാരൻ പിടിയിലായിരുന്നു.  സുശീലയുടെ അയല്‍വാസിയും പശുവിന്‍റെ കറവക്കാരനും കൂടിയായ നൗഷാദ് ആണ് അറസ്റ്റിലായത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോതമംഗലം എം എ എൻജിനീയറിങ് കോളജിൽ നാളെ മുതൽ സമരം ശക്തമാക്കാൻ വിദ്യാർഥികൾ

0
കോതമംഗലം: കോതമംഗലം മാർ അതനിഷ്യസ് എൻജിനീയറിങ് കോളജിലെ വിദ്യാർഥിയുടെ മരണത്തിൽ സമരം...

ഷഹ്‌സാദ് ഭട്ടി ഭീകര ശൃംഖലയുടെ വേരറുത്ത് അന്വേഷണ ഏജൻസികൾ; വിവിധ സംസ്ഥാനങ്ങളിൽ നിന്നായി കസ്റ്റഡിയിലായത്...

0
ദില്ലി: രാജ്യത്ത് വൻ ആക്രമണങ്ങൾക്ക് പദ്ധതിയിട്ടിരുന്ന വൻ ക്രിമിനൽ ഭീകര ബന്ധമുള്ള...

ഇടുക്കി അടിമാലി മണ്ണിടിച്ചിൽ ദുരന്തബാധിതർക്ക് നഷ്ടപരിഹാരം അനുവദിച്ച് സർക്കാർ

0
ഇടുക്കി: ഇടുക്കി അടിമാലി മണ്ണിടിച്ചിൽ ദുരന്തബാധിതർക്ക് നഷ്ടപരിഹാരം അനുവദിച്ച് സർക്കാർ. ദുരന്ത...

രണ്ട് മാസത്തിനകം മറുപടി നൽകണം; ദേശീയ നഴ്സിംഗ് കമ്മീഷൻ വൈകുന്നതിൽ കേന്ദ്ര സർക്കാരിന് ദില്ലി...

0
ദില്ലി: രാജ്യത്ത് ദേശീയ നഴ്സിംഗ് & മിഡ്‌വൈഫറി കമ്മീഷൻ രൂപീകരിക്കുന്നത് വൈകുന്നതിൽ...