മധ്യപ്രദേശില്‍ അൻപതോളം പശുക്കളെ നദിയിലെറിഞ്ഞു ; നാല് പേര്‍ക്കെതിരെ കേസ്

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: മധ്യപ്രദേശിലെ സത്ന ജില്ലയില്‍ അൻപതോളം പശുക്കളെ ഒരു സംഘം ആളുകള്‍ നദിയിലെറിഞ്ഞ സംഭവത്തില്‍ കേസെടുത്ത് പോലീസ്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ അടക്കം വ്യാപകമായി പ്രചരിച്ചിരുന്നു. ഇന്നലെ വൈകുന്നേരമാണ് ബംഹോറിലെ റെയില്‍വേ പാലത്തിന് സമീപമുള്ള സത്ന നദിയിലേക്ക് പശുക്കളെ എറിയുന്ന വിഡിയോ ദൃശ്യങ്ങള്‍ പുറത്ത് വന്നത്.ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചതോടെ നാഗോഡ് പോലീസ് നാല് പേര്‍ക്കെതിരെ കേസെടുത്തു. ബേട്ട ബാഗ്രി, രവി ബാഗ്രി, രാംപാല്‍ ചൗധരി, രാജ്ലു ചൗധരി എന്നിവര്‍ക്കെതിരേയാണ് കേസെടുത്തിരിക്കുന്നത്. ഗോവധനിരോധന നിയമത്തിലെ വകുപ്പുകളടക്കം ചേര്‍ത്തിട്ടുണ്ട്. നദിയില്‍ വീണ പശുക്കളില്‍ 20ളം പശുക്കള്‍ ചത്തെന്നാണ് പ്രാഥമിക വിവരം. പശുക്കളെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിരന്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിരുന്ന യുവാവിനെ കാപ്പ നിയമപ്രകാരം കരുതൽ തടങ്കലിലാക്കി

0
കൊച്ചി: നിരന്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിരുന്ന യുവാവിനെ കാപ്പ നിയമപ്രകാരം കരുതൽ തടങ്കലിലാക്കി....

സമൂഹത്തില്‍ കന്നുകാലികളോട് കാണിക്കുന്ന സമീപനത്തിലെ വൈരുധ്യം ചൂണ്ടിക്കാണിച്ച് സുപ്രീംകോടതി

0
ന്യൂഡല്‍ഹി: സമൂഹത്തിൽ കന്നുകാലികളോട് ആളുകൾ പുലർത്തുന്ന സമീപനത്തിലെ വൈരുധ്യം ചൂണ്ടിക്കാട്ടി...

ഇടമലക്കുടിയിൽ മണലിയാർ കരകവിഞ്ഞു ; മൂന്ന് കുടികൾ ഒറ്റപ്പെട്ടു

0
ഇടുക്കി: ജില്ലയിൽ കനത്ത മഴ തുടരുന്നതിനിടെ ഇടമലക്കുടിയിൽ മണലിയാർ കരകവിഞ്ഞൊഴുകിയതിനെ...

പഴയങ്ങാടിയിൽ കനത്ത മഴയിൽ വീടിന്റെ മേൽക്കൂര തകർന്നു വീണു

0
പഴയങ്ങാടി: കണ്ണൂർ പഴയങ്ങാടിയിൽ കനത്ത മഴയെ തുടർന്ന് വീടിന്റെ മേൽക്കൂര...