പെരുനാട് പുതുക്കടയിൽ മേയാനിറങ്ങിയ പശുക്കളെ ചത്ത നിലയിൽ കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

റാന്നി : പെരുനാട് പുതുക്കടയിൽ മേയാനിറങ്ങിയ പശുക്കൾ ഷോക്കേറ്റ് ചത്തതായി സംശയം. നാല് പശുക്കളെയും ഒരു നായയെയും ചത്ത നിലയിൽ കണ്ടെത്തിയത്. 11 കെ വി ലൈനിന്‍റെ സ്റ്റേ കമ്പിയിൽ നിന്ന് ഷോക്കടിച്ചു ചത്തതാണെന്നാണ് സംശയം. പുതുക്കടയിൽ ഹാരിസൺ ഫാക്ടറിക്കു സമീപമുള്ള റബർ തോട്ടത്തിലാണ് ജഡങ്ങൾ കണ്ടെത്തിയത്. ഇതിന് ഒരു ദിവസത്തിലേറെ പഴക്കം ഉണ്ട്. തോട്ടത്തിൽ മേയാൻ വിട്ട പശുക്കളാണ് ചത്തത്. എന്നാൽ പശുക്കളെ അന്വേഷിച്ച് ആരും എത്താത്തതിനാൽ ഉടമകൾ അരാണന്ന് വ്യക്തമല്ല. പെരുനാട് മുതൽ ളാഹ വരെ മേയാൻ അഴിച്ചു വിട്ടിരിക്കുന്ന നിരവധി പശുക്കളെ കാണാം. മിക്കവാറും വാഹങ്ങൾക്ക് തടസ്സമുണ്ടാക്കുന്നതും പതിവാണ്. ഇവക്കൊപ്പമെല്ലാം നായകളും ഉണ്ടാകും.

പശുക്കളുടെ സംരക്ഷണത്തിനായി ഉടമകൾ ഇവക്കൊപ്പം വിടുന്നതാണ് നായ്ക്കൾ എന്ന് നാട്ടുകാർ പറയുന്നു. പലപ്പോഴും രാത്രിയിലും ഈ പശുക്കൾ ഈ പ്രദേശങ്ങളിൽ ഉണ്ടാകാറുണ്ട്. റോഡിൽ അലക്ഷ്യമായി നടന്നു നീങ്ങുന്ന ഇവറ്റകളെ ഇടിച്ച് നിരവധി വാഹന അപകടങ്ങൾ നടന്നിട്ടുമുണ്ട്. മണ്ണാറകുളഞ്ഞി ചാലക്കയം റോഡിൽ കൂനങ്കര ഭാഗത്ത്‌ കന്നുകാലികൾ ഗതാഗത തടസ്സമുണ്ടാക്കുന്നു രാത്രികാലങ്ങളിൽ വെളിച്ചക്കുറവുമൂലം ഇരുചക്രവാഹനങ്ങൾ അപകടത്തിൽ പെടുന്നത് പതിവാണ്.
തീറ്റക്കായി വനത്തിലേക്കും തോട്ടങ്ങളിലേക്കും കയറുമ്പോൾ വന്യ ജീവികളുടെ ആക്രമണത്തിനും ഇവ ഇരയാകാറുണ്ട്. വന്യ ജീവികൾക്കായി ഒരുക്കുന്ന വൈദ്യതി വേലിയിൽ തട്ടിയും അപകടങ്ങൾ ഉണ്ടായിട്ടുണ്ട്. ഇനിയും ഇവറ്റകളെ അഴിച്ചു വിടുന്ന ഉടമകളെ കണ്ടെത്തി നിയമനടപടി സ്വീകരിക്കണം എന്നാണ് നാട്ടുകാരുടെ ആവശ്യം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു ; സംഭവം മാരത്തൺ ഓട്ടത്തിനിടെ

0
മലപ്പുറം: മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു....

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...