സിപിഡി രോഗതീവ്രത തടയാം

For full experience, Download our mobile application:
Get it on Google Play

കൊച്ചി : നവംബര്‍ 16 ലോക സിഒപിഡി ദിനമായി ആചരിക്കുന്നു. ആരോഗ്യകരമായ ഒരു ജീവിതശൈലിയും കൃത്യമായ ചികിത്സയും സിപിഡി രോഗതീവ്രത തടയാന്‍ സഹായിക്കുന്നു. ശ്വാസനാളങ്ങളുടെയും ആല്‍വിയോളൈയുടെയും അസ്വഭാവിതകള്‍ കാരണം ഉണ്ടാകുന്ന രോഗമാണ് സിഒപിഡി.

പുകയില വലിക്കുന്നവരിലും പുകവലിക്കാത്തവരിലും സിഒപിഡി കണ്ടുവരുന്നു. പുകവലിക്കാത്തവരില്‍ ബയോമാസ് ഇന്ധനവുമായി സമ്പര്‍ക്കം പുലര്‍ത്തുന്നത്, വായു മലിനീകരണം, ആന്റിട്രിപ്സിന്‍ കുറവ്, അസാധാരണമായ ശ്വാസകോശ വികസനം, ത്വരിതഗതിയിലുള്ള വാര്‍ധക്യം, ജനിതക വൈകല്യങ്ങള്‍ എന്നിവ അപകട ഘടകങ്ങളാണ്.

സിഒപിഡി ചികിത്സിച്ചില്ലെങ്കില്‍ നേരിടേണ്ടി വരുന്ന പ്രശ്നങ്ങള്‍ :
1. ശ്വാസകോശത്തിന്‍റെ  പ്രവര്‍ത്തനം ക്രമേണ കുറയുന്നു.
2∙ വിട്ടുമാറാത്ത ചുമ – ചുമയുമായി ബന്ധപ്പെട്ട സങ്കീര്‍ണതകള്‍ (ഹെര്‍ണിയ, കണ്ണില്‍ രക്തസ്രാവം, മറ്റ് അസ്വസ്ഥതകള്‍).
3∙ ആവര്‍ത്തിച്ചുള്ള അണുബാധ.
4∙ രോഗതീവ്രത വര്‍ധിക്കുന്നത് QOL (Quality of Life) കുറയുന്നതിലേക്ക് നയിക്കുന്നു.
5∙ രക്തത്തിലെ ഓക്സിജന്റെ അളവ് കുറയുന്നു.
6∙ പള്‍മണറി ആര്‍ട്ടീരിയല്‍ ഹൈപ്പര്‍ടെന്‍ഷന്‍ പോലെയുള്ള ഹൃദ്രോഗം.
7∙ സാമ്പത്തിക ബുദ്ധിമുട്ട്.
രോഗതീവ്രത തടയാൻ :
1. പുകവലി ഉപേക്ഷിക്കുക
സിഒപിഡി രോഗതീവ്രത തടയുന്നതിനുള്ള പ്രധാന മാര്‍ഗമാണ് പുകവലി ഉപേക്ഷിക്കുന്നത്. പുകവലി നമ്മുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നു, സിഒപിഡി രോഗതീവ്രത കുറയ്ക്കുന്നത് പുകവലി ഉപേക്ഷിക്കുന്നതിലൂടെ സാധ്യമാകുന്നു. ഫാര്‍മക്കോ തെറാപ്പി – നിക്കോട്ടിന്‍ റീപ്ലേസ്മെന്റ്, വരേനിക്ലിന്‍ / ബുപ്രെനോര്‍ഫിന്‍ പോലുള്ള മറ്റ് മരുന്നുകള്‍ എന്നിവയിലൂടെ രോഗത്തിന്റെ തീവ്രത തടയാന്‍ കഴിയും.
പുകവലി സ്വയം ഉപേക്ഷിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട 5 കാര്യങ്ങള്‍
1. ഉപേക്ഷിക്കാന്‍ സ്വയം തീരുമാനമെടുക്കുക.
2. ഏതു രീതിയില്‍ ഉപേക്ഷിക്കണമെന്ന് തീരുമാനിക്കുക – സിഗററ്റിന്റെ എണ്ണം കുറയ്ക്കുകയും തുടര്‍ന്ന് നിര്‍ത്തുകയും ചെയ്യാം, അല്ലെങ്കില്‍ മരുന്നുകള്‍ ഉപയോഗിക്കാം.
3. വിദഗ്ധ ഉപദേശത്തിനായി ഡോക്ടറോട് സംസാരിക്കുക (നിക്കോട്ടിന്‍ തെറാപ്പി, മരുന്നുകള്‍).
4. ആരോഗ്യപരമായ ജവിതശൈലി രൂപീകരിക്കുക (ഭക്ഷണം, വ്യായാമം).
5. കുടുംബത്തില്‍ നിന്നും കൂട്ടുകാരില്‍ നിന്നും മാനസിക പിന്തുണ ആവശ്യപ്പെടുക.
പുകവലി ഉപേക്ഷിക്കാന്‍ എങ്ങനെ നമുക്ക് മറ്റുള്ളവരെ സഹായിക്കാം
1. നിങ്ങളുടെ സമൂഹത്തിലെ പുകവലി ശീലമുള്ളവരെ തിരിച്ചറിയുക.
2. അവരെ പുകവലി ഉപേക്ഷിക്കാന്‍ പ്രേരിപ്പിക്കുക.
3. ഉപേക്ഷിക്കാനുള്ള അവരുടെ സന്നദ്ധത നിര്‍ണയിക്കുക.
4. ഉപേക്ഷിക്കാന്‍ അവരെ സഹായിക്കുക.
2. ഉചിതമായ മരുന്നുകള്‍
രോഗലക്ഷണങ്ങള്‍, രോഗത്തിന്‍റെ  ആവൃത്തി, തീവ്രത എന്നിവ കുറയ്ക്കാനും വ്യായാമം മെച്ചപ്പെടുത്താനും മൊത്തത്തിലുള്ള ആരോഗ്യനില മെച്ചപ്പെടുത്താനും സിഒപിഡി ചികിത്സയില്‍ മരുന്നുകള്‍ ആവശ്യമാണ്. ശ്വാസകോശത്തിന്‍റെ  പ്രവര്‍ത്തനം, രോഗം മൂര്‍ച്ഛിക്കുന്നതിന്‍റെ  ആവൃത്തി, മരുന്നിനും ചികിത്സയ്ക്കും താങ്ങാനാവുന്ന വില, ലഭ്യത എന്നിവയെ അടിസ്ഥാനമാക്കിയാണ് മരുന്നുകള്‍ നിര്‍ദ്ദേശിക്കുന്നത്. ഒരു ഇന്‍ഹേലര്‍ ഉപയോഗിച്ചാണ് അടിസ്ഥാന ചികിത്സ ആരംഭിക്കുന്നത്. ആസ്മയില്‍ നിന്ന് വ്യത്യസ്തമായി, പ്രാഥമിക ചികിത്സ നോണ്‍-സ്റ്റിറോയിഡ് അടങ്ങിയതാണ്. പ്രത്യേക സാഹചര്യങ്ങളില്‍ മാത്രമാണ് സ്റ്റിറോയിഡുകള്‍ നിര്‍ദ്ദേശിക്കുന്നത്. മരുന്നിന്റെ ലഭ്യത, ചികിത്സാ ചെലവ്, രോഗിയുടെ താൽപര്യം എന്നിവയെ ആശ്രയിച്ച് ഇന്‍ഹേല്‍ഡ് മരുന്നുകള്‍ വ്യക്തിഗതമായി ക്രമീകരിക്കുന്നു.
3. കുത്തിവയ്പ്പ്
മുട്ട അലര്‍ജി  ഗില്ലിന്‍-ബാരെ സിന്‍ഡ്രോം  അനാഫൈലക്സിസ്  എന്നിവ മുമ്പ് വന്നിട്ടില്ലെങ്കില്‍ ഒരാള്‍ക്ക് സുരക്ഷിതമായി ഇന്‍ഫ്ലുവന്‍സ വാക്സീന്‍ എടുക്കാം. വാര്‍ഷിക ബൂസ്റ്റര്‍ ഡോസുകളാണ് നിര്‍ദ്ദേശിച്ചിട്ടുള്ളത്. ന്യൂമോകോക്കല്‍ വാക്സീന്‍ – 65 വയസ്സിന് മുകളിലുള്ള രോഗികള്‍ക്ക് PCV13, PPSV23 വാക്സീനുകള്‍ നിര്‍ദ്ദേശിക്കുന്നു.
4. പള്‍മണറി റീഹാബിലിറ്റേഷന്‍
സിഒപിഡി ചികിത്സയുടെ അവിഭാജ്യ ഘടകമായ ഒരു പൂരക ചികിത്സാ രീതിയാണ് റീഹാബിലിറ്റേഷന്‍ അധവാ പുനരധിവാസം. ഈ സാങ്കേതിക രീതിക്ക് ഗണ്യമായ ഗുണങ്ങളുണ്ട്. സിഒപിഡി രോഗിയുടെ ശാരീരിക പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്നു, ഇത് ജീവിത നിലവാരം കുറയുന്നതിനും മരണനിരക്ക് വര്‍ധിപ്പിക്കുന്നതിനും കാരണമാകുന്നു.
5. പോഷകാഹാരം
സിഒപിഡി രോഗികളില്‍ ഭാരക്കുറവും പോഷകാഹാരക്കുറവും രോഗ തീവ്രത കൂടുന്നതിന്റെ സൂചനയാണ്. സിഒപിഡി ഉള്ള 30% – 60% രോഗികള്‍ പോഷകാഹാരക്കുറവുള്ളവരാണ്. സിഒപിഡി-യില്‍ പ്രോട്ടീന്‍ സമ്പുഷ്ടമായ സപ്ലിമെന്റാണ് നിര്‍ദ്ദേശിക്കുന്നത്.
6. കോ-മോര്‍ബിഡിറ്റികളുടെ നിയന്ത്രണം
ഒബ്‌സ്ട്രക്റ്റീവ് സ്ലീപ്പ് അപ്നിയ (OSA – കൂര്‍ക്കംവലി, അമിതമായ ഉറക്കം), ഡയബറ്റിസ് മെലിറ്റസ്  ഉയര്‍ന്ന രക്തസമ്മര്‍ദം, ഹൃദ്രോഗം തുടങ്ങിയ രോഗങ്ങള്‍ സിഒപിഡി-യുമായി അനുബന്ധിച്ച് വന്നേക്കാം. സിഒപിഡിയുടെ ഗണ്യമായ നിയന്ത്രണത്തിന് ഈ രോഗങ്ങളുടെ നിയന്ത്രണം അത്യാവശ്യമാണ്. വൈറ്റമിന്‍ ഡിയുടെ ശരിയായ അളവ്, ഓസ്റ്റിയോപൊറോസിസ് സപ്ലിമെന്റ്, ശരീരഭാരം നിയന്ത്രിക്കല്‍ എന്നിവ സിഒപിഡി നിയന്ത്രണത്തിന് സഹായിക്കുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...

ബ്രിക്സ് ഉച്ചകോടിയിൽ മാരത്തൺ ചർച്ചകൾ; സംയുക്ത പ്രസ്താവനയിൽ പലസ്തീൻ വിഷയവും പഹൽഗാം പരാമർശവും ഉൾപ്പെടുത്തി

0
ന്യൂഡല്‍ഹി: ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷത്തെയും പഹല്‍ഗാം ആക്രമണത്തെയും പരാമര്‍ശിച്ച് ബ്രിക്‌സ്...

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...