എം.എം.മണിയുടെ പരാമർശത്തിനെതിരെ സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി

For full experience, Download our mobile application:
Get it on Google Play

തൊടുപുഴ :   മുതിർന്ന സിപിഐ നേതാവ് ആനി രാജ ‘ഡൽഹിയിലാണ് ഉണ്ടാക്കുന്നതെന്ന’ മുൻമന്ത്രി എം.എം.മണിയുടെ പരാമർശത്തിനെതിരെ സിപിഐ. ആനി രാജ ഡൽഹി കേന്ദ്രീകരിച്ചാണ് പ്രവർത്തിക്കുന്നത്.  ആനി രാജ ഡൽഹിയിൽ അല്ലെ ഉണ്ടാക്കുന്നതെന്ന് ചോദിച്ചാൽ വൃന്ദാ കാരാട്ട് എവിടെയാണ് ഉണ്ടാക്കുന്നത് അവരും ഡൽഹിയില്‍ അല്ലെ.  വനിതാ നേതാക്കളെക്കുറിച്ച് വളരെ മോശം പരാമർശങ്ങൾ പലപ്പോഴും മണി നടത്തിയിട്ടുണ്ട്.  ഒരാളുടെ വാക്കുകൾ സംസ്കാരത്തിന്റെ പ്രതിഫലനം കൂടിയാണ്.  പുലയാട്ട് ഭാഷ അദ്ദേഹം നിരന്തരം പ്രയോഗിച്ചുകൊണ്ടിരിക്കുന്നു’സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ.ശിവരാമൻ പ്രതികരിച്ചു.

‘അവര്‍ ഡല്‍ഹിയില്‍ അല്ലേ ഒണ്ടാക്കല്‍’ എന്നായിരുന്നു മണിയുടെ പരാമര്‍ശം. സി.പി.ഐയുടെ വിമര്‍ശനം കാര്യമാക്കുന്നില്ലെന്നും സമയംകിട്ടിയാല്‍ കെ.കെ. രമയ്ക്കെതിരെയും കൂടുതല്‍ പറഞ്ഞേനേയെന്നും മണി പറഞ്ഞിരുന്നു.  ‘അവര്‍ അങ്ങനെ പറയുമെന്ന്.   അവര്‍ ഡല്‍ഹിയിലാണല്ലോ ഇവിടെ അല്ലല്ലോ ഒണ്ടാക്കല്‍. ഡല്‍ഹിയിലാണല്ലോ ഇവിടെ കേരളത്തില്‍ അല്ലല്ലോ.  കേരള നിയമസഭയില്‍ അല്ലല്ലോ.  ഇവിടെ കേരള നിയമസഭയില്‍ നമ്മള്‍ നേരിട്ടുകൊണ്ടിരിക്കുന്ന പ്രശ്‌നം നമുക്കല്ലേ അറിയുള്ളൂ.  ആനി രാജയ്ക്ക് എങ്ങനെ അറിയാനാണ്.   ഇനി അവര്‍ പറഞ്ഞാലും അതൊന്നും നമുക്ക് വിഷയമല്ല.   ഞാന്‍ പറഞ്ഞത് ഇങ്ങനെ പറഞ്ഞതാ. സമയം കിട്ടിയാല്‍ നല്ല ഭംഗിയായി ഞാന്‍ പറയുകയും ചെയ്യുമായിരുന്നു. ഇനീം പറയും’- ഇതായിരുന്നു മണിയുടെ പരാമര്‍ശം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...