സിറ്റിംഗ് എംഎല്‍എയെ ഒഴിവാക്കി ; നാലു സീറ്റുകളില്‍ കൂടി സിപിഐ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ശേഷിക്കുന്ന നാലു സീറ്റുകളില്‍ കൂടി സിപിഐ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. നാട്ടികയില്‍ സിറ്റിങ് എംഎല്‍എ ഗീതാ ഗോപിയെ ഒഴിവാക്കി. സിസി മുകുന്ദനാണ് സിപിഐ സ്ഥാനാര്‍ഥി. ചടയമംഗലത്ത് ജെ ചിഞ്ചുറാണി മത്സരിക്കും. പറവൂരില്‍ എംടി നിക്‌സണും ഹരിപ്പാട് ആര്‍ സജിലാലും സ്ഥാനാര്‍ഥികളാവും.

രണ്ടു ടേം എംഎല്‍എയായ ഗീതാ ഗോപിയെ പ്രാദേശിക നേതൃത്വത്തിന്റെ എതിര്‍പ്പിനെത്തുടര്‍ന്നാണ് മാറ്റിയത്. വനിതാ പ്രാതിനിധ്യം കണക്കിലെടുത്ത് ഗീതാ ഗോപിയെ വീണ്ടും മത്സരിപ്പിക്കാന്‍ സംസ്ഥാന നേതൃത്വം നിര്‍ദേശിച്ചെങ്കിലും പ്രാദേശിക തലത്തില്‍ ധാരണയുണ്ടാക്കാനായില്ല. ചടയമംഗലത്ത് ചിഞ്ചുറാണിയെ മത്സരിപ്പിക്കുന്നതിന് എതിരെ പ്രതിഷേധം ശക്തമായിരുന്നു. എന്നാല്‍ വനിതാ പ്രാതിനിധ്യം ഉറപ്പുവരുത്താന്‍ സംസ്ഥാന നേതൃത്വം നിലപാടില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിഷാംശമുള്ള ഉമ്മത്തിൻ കായ വിൽപനയ്ക്ക് വെച്ചു ; ആമസോൺ, സ്വിഗ്ഗി ഇൻസ്റ്റാമാർട്ട്, ബിഗ് ബാസ്‌കറ്റ്...

0
ബംഗളൂരു: വിഷാംശമുള്ള ഉമ്മത്തിൻ കായയും അതിന്റെ വിത്തുകളും ഭക്ഷണസാധനമെന്ന രീതിയിൽ ഓൺലൈൻ...

അങ്കമാലിയിൽ ബാബുസ്റ്റേഴ്സ് എന്ന കടയിൽ വൻ അഗ്നിബാധ

0
കൊച്ചി: അങ്കമാലിയിൽ വൻ അഗ്നിബാധ. ബാബുസ്റ്റേഴ്സ് എന്ന കടയിലാണ് അഗ്നിബാധയുണ്ടായത്. സ്റ്റേഷനറി...

റാന്നി റൂട്രോണിക്സ് വിദ്യാർത്ഥികളുടെ ഓണാഘോഷം അതിജീവനത്തിന്റെയും പ്രത്യാശയുടെയും വിളംബരമായി

0
റാന്നി : മഹാപ്രളയത്തിന് ശേഷം റാന്നി ടൗൺ സാക്ഷ്യം വഹിച്ച ഏറ്റവും...

യുഡിഎഫ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍മന്ത്രി ജി ആര്‍ അനില്‍

0
തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍മന്ത്രി ജി ആര്‍...