സിപിഎം–സിപിഐ സംഘർഷം പോലീസ് വിവേചനത്തിൽ പ്രതിഷേധിച്ച് സിപിഐ

For full experience, Download our mobile application:
Get it on Google Play

അടൂര്‍ : സിപിഎം സിപിഐ സംഘര്‍ഷവുമായി ബന്ധപ്പെട്ട് പരാതിയുമായി സിപിഐ നേതാക്കള്‍ ഡിവൈഎസ്പി ഓഫീസിലെത്തി. പ്രവര്‍ത്തകരും ഒപ്പം ചേരാന്‍ ശ്രമിച്ചത് വാക്കേറ്റത്തിനു കാരണമായി. അങ്ങാടിക്കല്‍ സര്‍വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പില്‍ ഉണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് സിപിഐ പ്രവര്‍ത്തകര്‍ക്കെതിരെ ജാമ്യമില്ലാത്ത വകുപ്പ് ചുമത്തി പോലീസ് കേസെടുത്തത്. അത് ഏകപക്ഷീയമായി നടപടി ആണെന്ന് സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം കെ.ആര്‍.ചന്ദ്രമോഹനന്‍ പറഞ്ഞു.

പരാതി നല്‍കാനെത്തിയവര്‍ക്കൊപ്പം പ്രവര്‍ത്തകരും കൂടാന്‍ ശ്രമിച്ചപ്പോള്‍ ഡിവൈഎസ്പി ആര്‍. ബിനുവിന്റെ നേതൃത്വത്തില്‍ പോലീസ് തടഞ്ഞതാണ് വാക്കേറ്റത്തിനു കാരണമായത്. തെരഞ്ഞെടുപ്പു ദിവസം നടന്ന സംഘര്‍ഷത്തിനു ശേഷം സിപിഐ, എഐവൈഎഫ് പ്രവര്‍ത്തകരുടെ വീടുകള്‍ക്കു നേരെ ആക്രമണം നടന്നു. ഈ സംഭവത്തില്‍ പോലീസ് കേസെടുത്തില്ലെന്നാണ് സിപിഐയുടെ ആരോപണം. ഡിവൈഎസ്പിയും നേതാക്കളും തമ്മില്‍ നടന്ന ചര്‍ച്ചയില്‍ വീടാക്രമിച്ച സംഭവത്തില്‍ കേസെടുക്കാമെന്ന് ഉറപ്പു ലഭിച്ചതിനെ തുടര്‍ന്ന് പ്രവര്‍ത്തകര്‍ പിരിഞ്ഞുപോയത്.

തിരഞ്ഞെടുപ്പ് സിപിഎം അട്ടിമറിച്ചപ്പോള്‍ പക്ഷപാതപരമായ നിലപാടാണ് പോലീസ് സ്വീകരിച്ചത്. ജില്ലാ സെക്രട്ടറി എ.പി.ജയന്‍ ആരോപിച്ചു . സിപിഐയ്ക്ക് നീതി കിട്ടിയില്ലെങ്കില്‍ ഏതറ്റംവരെ പോകുമെന്നും കോടതിയെ സമീപിക്കാനും ബഹുജന പ്രക്ഷോഭത്തിനും മടിക്കില്ലെന്നും സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം കെ.ആര്‍.ചന്ദ്രമോഹനന്‍ പറഞ്ഞു. നേതാക്കളായ മുണ്ടപ്പള്ളി തോമസ്, എം.വി.വിദ്യാധരന്‍, ടി.ആര്‍.ഗോപിനാഥന്‍, മണ്ഡലം സെക്രട്ടറി ഏഴംകുളം നൗഷാദ്, ഡി. സജി, അരുണ്‍, കെ.എസ്.മണ്ണടി എന്നിവരും പ്രതിക്ഷേധത്തില്‍ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നാറ്റോയെയും യൂറോപ്യൻ യൂണിയനെയും നേരിട്ടുള്ള യുദ്ധത്തിന് മുതിരാതെ ഉള്ളിൽ നിന്ന് തന്നെ ശിഥിലമാക്കാൻ റഷ്യൻ...

0
മോസ്കോ/കീവ്: നാറ്റോയെയും യൂറോപ്യൻ യൂണിയനെയും (EU) നേരിട്ടുള്ള യുദ്ധത്തിന് മുതിരാതെ ഉള്ളിൽ...

അത്തപ്പൂക്കളം പൊളിച്ചുമാറ്റുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിൽ ഇടപെട്ട വിരോധത്തിൽ യുവാവിനെ ക്രൂരമായി മർദിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചു

0
തിരുവനന്തപുരം: ഓണാഘോഷത്തോടനുബന്ധിച്ച് നിർമ്മിച്ച അത്തപ്പൂക്കളം പൊളിച്ചുമാറ്റുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിൽ ഇടപെട്ട വിരോധത്തിൽ...

ലോക്ഭവൻ സംഘടിപ്പിച്ച അറ്റ് ഹോം പരിപാടിയിൽ പിഎസ്‍സി ചെയർമാനെ ഒഴിവാക്കി

0
തിരുവനന്തപുരം: ലോക്ഭവൻ സംഘടിപ്പിച്ച അറ്റ് ഹോം പരിപാടിയിൽ പിഎസ്‍സി ചെയർമാനെ ഒഴിവാക്കി....

ടോൾ ബൂത്ത് ഒഴിവാക്കി അപരിചിതമായ ചെറിയ റോഡിലൂടെ പോയ കാർ രാത്രി പുഴയിലേക്കു വീണു

0
കോഴിക്കോട്: പന്തീരാങ്കാവിൽ ദേശീയപാത ടോൾ ബൂത്ത് ഒഴിവാക്കി അപരിചിതമായ ചെറിയ റോഡിലൂടെ...