പുതിയ ഹൈവേ നിർമ്മാണത്തിൽ പ്രതിഷേധം : വാഹനങ്ങള്‍ കൂട്ടത്തോടെ കത്തിച്ച്‌ കമ്മ്യൂണിസ്റ്റ് ഭീകരര്‍

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : മഹാരാഷ്‌ട്രയില്‍ വാഹനങ്ങള്‍ കത്തിച്ച്‌ കമ്മ്യൂണിസ്റ്റ് ഭീകരര്‍. 11 ട്രാക്ടറുകളും, ട്രക്കുകളും ജെസിബികളുമാണ് ഭീകരര്‍ കത്തിച്ചത്. മഹാരാഷ്‌ട്രയിലെ ഗഡ്ചിറോളി ജില്ലയിലാണ് സംഭവം നടന്നത്. സംഭവത്തില്‍, പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ആക്രമണത്തിന് പിന്നില്‍ 40-50 കമ്മ്യൂണിസ്റ്റ് ഭീകരര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന വിവരമാണ് പോലീസിന് ലഭിച്ചിട്ടുള്ളത്.

കത്തിച്ച മെഷീനുകളും വാഹനങ്ങളുമെല്ലാം റോഡ് നിര്‍മാണത്തിന്റെ കരാറുകാരായ വ്യക്തികളുടേതാണെന്ന് പോലീസ് വ്യക്തമാക്കി. ഈ മേഖലയില്‍ പുതിയതായി പണികഴിപ്പിക്കുന്ന ഹൈവേയുടെ നിര്‍മ്മാണത്തില്‍ പ്രതിഷേധിച്ചാണ് ഭീകരര്‍ ആക്രമണം അഴിച്ചുവിട്ടത്. കഴിഞ്ഞ ദിവസം ഛത്തീസ്ഗഡിലെ സുക്മയില്‍ നടന്ന ഏറ്റുമുട്ടലില്‍ കമ്മ്യൂണിസ്റ്റ് ഭീകര സംഘത്തിലെ വനിതാ കൊല്ലപ്പെട്ടിരുന്നു. സുക്മയിലെ മാര്‍സം വനമേഖലയില്‍ ഡിസ്ട്രിക്‌ട് റിസര്‍വ് ഗാര്‍ഡുകളുമായിട്ടാണ് ഏറ്റുമുട്ടല്‍ നടന്നത്. സുക്മയിലെ തൊങ്കപാല്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് സംഭവമുണ്ടായത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പശ്ചിമബംഗാളിൽ സിജെപി പ്രവർത്തകന്റെ വീടിന് നേരെ ബിജെപി ആക്രമണം

0
ബങ്കുര: പശ്ചിമബംഗാളിൽ സിജെപി പ്രവർത്തകന്റെ വീടിന് നേരെ ബിജെപി ആക്രമണം. ബങ്കുരയിലാണ്...

പാകിസ്ഥാന് താലിബാന്റെ കടുത്ത മുന്നറിയിപ്പ്

0
കാബൂൾ: അഫ്ഗാനിസ്ഥാനെതിരായ ഏതൊരു ആക്രമണത്തിനും കടുത്ത മറുപടി നൽകുമെന്ന് അഫ്ഗാൻ...

കുട്ടി സഖാവ് എന്ന അക്കൗണ്ട് മെറ്റ സസ്പെൻഡ് ചെയ്തതിനെ വിമർശിച്ച് പി എ മുഹമ്മദ്...

0
കോഴിക്കോട് : ഇന്‍സ്റ്റഗ്രാമില്‍ വൈറലായ ‘കുട്ടി സഖാവ്’ എന്ന അക്കൗണ്ട് മെറ്റ...

വയനാട് കാണാതായ 29കാരൻ സുധീഷ് എന്ന മുരളിയുടെ മൃതദേഹം കണ്ടെത്തി

0
കൽപ്പറ്റ: വയനാട് വടക്കനാട്ടിൽ കഴിഞ്ഞ ദിവസങ്ങളിൽ ദുരൂഹമായി കാണാതായ 29കാരൻ സുധീഷ്...