തൊടുപുഴ : സി.പി.ഐ ഇടുക്കി ജില്ല നിര്‍വാഹക സമിതി യോഗത്തില്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് രൂക്ഷവിമര്‍ശനം. സമീപകാലത്തെ കാനത്തിെന്റ നടപടികളിലെ രാഷ്ട്രീയ വൈരുധ്യം ചൂണ്ടിക്കാട്ടിയാണ് േയാഗത്തില്‍ പെങ്കടുത്തവര്‍ വിമര്‍ശനം ഉയര്‍ത്തിയത്. പെങ്കടുത്ത ഭൂരിഭാഗം അംഗങ്ങളും കാനത്തിെന്റ നിലപാടുകളെ ചോദ്യംചെയ്തു.
സി.പി.ഐ ദേശീയ ജനറല്‍ സെക്രട്ടറി ഡി.രാജയെ പരസ്യമായി വിമര്‍ശിച്ച കാനത്തിെന്റ നടപടിയാണ് പ്രധാനമായും വിമര്‍ശന വിധേയമായത്. ജനറല്‍ സെക്രട്ടറിയെ ദുര്‍ബലപ്പെടുത്തുന്ന വിധത്തില്‍ സംസ്ഥാന സെക്രട്ടറി നടത്തിയ പരസ്യവിമര്‍ശനം അവമതിപ്പ് ഉണ്ടാക്കിയെന്ന് നിര്‍വാഹക സമിതിയിലെ ഭൂരിഭാഗം അംഗങ്ങളും അഭിപ്രായപ്പെട്ടു.
പാര്‍ട്ടി മുഖപ്പത്രമായ ജനയുഗത്തിെന്റ ഗുരുനിന്ദ ചൂണ്ടിക്കാട്ടിയ ജില്ല സെക്രട്ടറി കെ.കെ ശിവരാമനെ പരസ്യമായി ശാസിക്കാന്‍ തീരുമാനിച്ച സംസ്ഥാന നേതൃത്വം എന്തുകൊണ്ട് കാനത്തിനെതിരെ നടപടിയെടുത്തില്ലെന്നും ചോദ്യം ഉയര്‍ന്നു. കാനത്തിെന്റ പരസ്യപ്രസ്താവനകള്‍ പലതും വര്‍ത്തമാനകാല രാഷ്ട്രീയ സാഹചര്യത്തില്‍ പാര്‍ട്ടിയെ പ്രതിരോധത്തില്‍ ആക്കുന്നതാണെന്നായിരുന്നു ഒരു വിഭാഗത്തിെന്റ ആക്ഷേപം.
നിയമസഭ തെരഞ്ഞെടുപ്പില്‍ പീരുമേട്ടില്‍ സി.പി.ഐ സ്ഥാനാര്‍ഥി വാഴൂര്‍ സോമനെ തോല്പിക്കാന് പാര്‍ട്ടിയിലെ ചില നേതാക്കള്‍ ശ്രമിച്ചെന്ന ആരോപണവും യോഗത്തില്‍ ചര്‍ച്ചയായി. ജില്ല നേതൃത്വം പീരുമേട്ടിലെ തെരെഞ്ഞടുപ്പ് പ്രവര്‍ത്തനങ്ങളില്‍ വേണ്ടത്ര സജീവമായില്ലെന്നായിരുന്നു ഒരു വിഭാഗത്തിെന്റ വിമര്‍ശനം. സി.പി.ഐ സംസ്ഥാന അസി.സെക്രട്ടറി സത്യന് മൊകേരിയുടെ സാന്നിധ്യത്തിലായിരുന്നു യോഗം.