അടയ്ക്ക വില ഉയരുന്നു ; പ്രതീക്ഷയോടെ കർഷകർ

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : ഇടക്കാലത്തിനു ശേഷം അടക്ക വിലയിൽ മുന്നേറ്റം. കോഴിക്കോട്ടടക്കം വിവിധ മാർക്കറ്റുകളിൽ അടയ്ക്കക്ക് റെക്കോഡ് വില. കോഴിക്കോട്‌, മലപ്പുറം, തൃശൂർ മാർക്കറ്റിൽ ക്വിന്റലിന് 44,000 രൂപയാണ്. മികച്ച നിലവാരമുള്ള കാസർകോടൻ ഇനത്തിന്‌ 46,000 രൂപവരെ കർഷകർക്ക് ലഭിക്കുന്നുണ്ട്. കോഴിക്കോട് പഴയ അടയ്ക്കക്ക്‌ 44,000 രൂപയാണ്. ഇതിനു മുമ്പ്‌ 37,300 രൂപയായിരുന്നു കോഴിക്കോട് മാർക്കറ്റിലെ റെക്കോഡ് വില. നിരക്ക് ഇനിയും കൂടുമെന്നാണ് വ്യാപാരികൾ പറയുന്നത്‌.

ഒരു മാസം കൊണ്ട് 6700 രൂപയുടെ വർധനവുണ്ടായി. പുതിയ അടയ്ക്കക്ക് ക്വിന്റലിന് 36500 രൂപയാണ്. നാലു മാസമായി അടയ്ക്കയുടെ വില അടിക്കടി ഉയരുകയാണ്‌. ജൂണിൽ 35,000 ആയിരുന്നത്‌ ജൂലൈയിൽ 36000 ആയി. ആഗസ്‌തിൽ 37,300, സെപ്തംബറിൽ 44,000 ആയും ഉയർന്നു.കോവിഡിനെ തുടർന്ന്‌ ഇറക്കുമതി നിലച്ചതാണ് അടയ്ക്കയുടെ വില ഉയരാൻ കാരണമെന്ന് വ്യാപാരികൾ പറയുന്നു.

പുതിയ അടയ്ക്ക മാർക്കറ്റിൽ എത്തുന്നതുവരെ വില ഉയർന്നു തന്നെ നിൽക്കുമെന്നാണ് കരുതുന്നത്. ഉത്തരേന്ത്യൻ വിപണിയിൽ അടയ്ക്കക്കുള്ള ആവശ്യം തുടരുന്നുണ്ട്‌. കാലാവസ്ഥാ വ്യതിയാനവും രോഗവും കാരണം ഉൽപ്പാദനം കുറഞ്ഞ് പ്രതിസന്ധിയിലായ കർഷകർക്ക് വില വർധിച്ചത് വലിയ ആശ്വാസമായി. എന്നാൽ ലോക്ക്ഡൗൺ പിൻവലിച്ചയുടനെ ചെറുകിട കച്ചവടക്കാർ മുഴുവൻ സ്‌റ്റോക്കും വിറ്റഴിച്ചതിനാൽ ഇവർക്ക് വില ഉയർന്നതിന്റെ ഗുണം ലഭിച്ചില്ല.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...