പല പ്രധാന വിഷയങ്ങളിലും കാനം രാജേന്ദ്രന്‍ മൗനം പാലിക്കുന്നു ; വിമര്‍ശനം

For full experience, Download our mobile application:
Get it on Google Play

കൊല്ലം : സിപിഐ കൊല്ലം ജില്ലാ സമ്മേളനത്തില്‍ മുഖ്യമന്ത്രിക്കും സിപിഎമ്മിനും പിന്നാലെ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരെയും രൂക്ഷവിമര്‍ശനം. പല പ്രധാന വിഷയങ്ങളിലും കാനം രാജേന്ദ്രന്‍ മൗനം പാലിക്കുന്നു. സംസ്ഥാന സെക്രട്ടറി നാവ് പണയം വെച്ചിരിക്കുകയാണ്. അത് പാടില്ലെന്നുമാണ് വിമര്‍ശനം. കുന്നിക്കോട് മണ്ഡലം കമ്മിറ്റിയില്‍ നിന്നാണ് കാനത്തിനെതിരെ വിമര്‍ശനം ഉയര്‍ന്നത്.

സിപിഐയുടെ മുഖ്യവകുപ്പുകള്‍ സിപിഎം പിടിച്ചെടുത്തു. മുഖ്യമന്ത്രി പിണറായി വിജയന്‍ സിപിഐ മന്ത്രിമാരെ അവഗണിക്കുന്നുവെന്നും കുറച്ച്‌ കാലത്തേക്ക് എങ്കിലും സിപിഐ മുഖ്യമന്ത്രി സ്ഥാനം ആവശ്യപ്പെടണമന്നും സമ്മേളനത്തില്‍ പ്രതിനിധികള്‍ ആവശ്യപ്പെട്ടു. കോവിഡ് കാലത്ത് ആരോഗ്യവകുപ്പില്‍ സിപിഐഎമ്മുകാരെ തിരുകി കയറ്റി. ഉദ്യോഗസ്ഥ നിയമനത്തിലടക്കം മുഖമന്ത്രി ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുന്നില്ല. മന്ത്രിമാര്‍ പ്രതീക്ഷക്കൊത്ത് ഉയരുന്നില്ല.

ആദ്യമായി മന്ത്രിയായതിന്റെ പരിചയക്കുറവ് മന്ത്രിമാര്‍ക്ക് ഉണ്ടെന്ന മുഖ്യമന്ത്രിയുടെ വാദം അംഗീകരിക്കാനാകില്ലെന്നും വിമര്‍ശനം ഉയര്‍ന്നു. ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ സ്വീകരിച്ച നിലപാടില്‍ തെറ്റ് സംഭവിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ തോല്‍വിക്ക് ശേഷമാണ് സിപിഎമ്മിന് ഇക്കാര്യം ബോധ്യപ്പെട്ടതെന്നും പ്രതിനിധികള്‍ ആരോപിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അമേരിക്കയിലെ മലയാളി യുവതികളുടെ ദുരൂഹമരണം ; മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ വൈകും ; അന്വേഷണം പുരോഗമിക്കുന്നു

0
കാലിഫോർണിയ: മലയാളി യുവതികൾ കൊല്ലപ്പെട്ട സംഭവത്തിൽ അമേരിക്കയിൽ പോലീസിന്റെ അന്വേഷണം പുരോഗമിക്കുകയാണ്....

തിരുവനന്തപുരം കോർപ്പറേഷൻ നേതൃത്വത്തിൽ ജനറൽ ആശുപത്രിയിൽ മെഗാ ക്ലീനിംഗ് ഡ്രൈവ് ; വി.വി. രാജേഷ്...

0
തിരുവനന്തപുരം: കാടും പടർപ്പും മാലിന്യവും നിറഞ്ഞ് ഇഴജന്തുക്കളുടെ വിഹാരകേന്ദ്രമായി മാറിയ തിരുവനന്തപുരം...

തൊണ്ടിമുതൽ കേസ് : മുൻ മന്ത്രി ആന്റണി രാജുവിന്റെ അപ്പീൽ ഇന്ന് സെഷൻസ് കോടതി...

0
തിരുവനന്തപുരം: തൊണ്ടിമുതൽ കേസിൽ മുൻ മന്ത്രി ആന്റണി രാജുവിന്റെ അപ്പീൽ തിരുവനന്തപുരം...

ഷാങ്ഹായ് സഹകരണ ഉച്ചകോടി : പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് സംസാരിക്കും

0
ബിഷ്കെക്: കിർഗിസ്ഥാനിലെ ബിഷ്കെക്കിൽ ഷാങ്ഹായ് സഹകരണ ഉച്ചകോടിയുടെ പ്രധാന സെഷനിൽ പ്രധാനമന്ത്രി...