സി.പി.ഐയിൽ ഭിന്നത രൂക്ഷം ; കൊല്ലം ജില്ലാ നേതൃത്വവും സംസ്ഥാന നേതൃത്വവും വീണ്ടും നേർക്കുനേർ

For full experience, Download our mobile application:
Get it on Google Play

കൊല്ലം : നിയമസഭാ തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ സി.പി.ഐയിൽ ആഭ്യന്തര ഭിന്നതകൾ കൂടുതൽ പരസ്യമാകുന്നു. സംസ്ഥാന സെക്രട്ടേറിയറ്റ്, എക്സിക്യുട്ടീവ്, കൗൺസിൽ യോഗങ്ങളിലും കൊല്ലത്തെ നേതാക്കൾ തമ്മിൽ വാദപ്രതിവാദങ്ങൾ നടന്നു എന്നാണ് റിപ്പോർട്ടുകൾ. കൊല്ലത്തെ പാർട്ടി ഘടകങ്ങളിൽ സംസ്ഥാന നേതൃത്വത്തിനെതിരെ ഉയർന്ന വിമർശനങ്ങൾ ജില്ലാ സെക്രട്ടറി പി എസ് സുപാൽ അതേ വികാരത്തോടെ സംസ്ഥാന നേതൃയോ​ഗങ്ങളിൽ റിപ്പോർട്ട് ചെയ്തു. സംസ്ഥാന നേതൃത്വവും കൊല്ലം ജില്ലാ നേതൃത്വവും തമ്മിലുള്ള തർക്കം വീണ്ടും ചർച്ചയാകുകയാണ്. കൊല്ലം ജില്ലാ നേതൃത്വത്തിന്റെ നിലപാടുകൾ സംസ്ഥാന കൗൺസിൽ യോഗങ്ങളിലും ശക്തമായി ഉന്നയിക്കപ്പെട്ടതായി സൂചന. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും ചാത്തന്നൂർ മണ്ഡലത്തിലെ സ്ഥാനാർഥിയുമായിരുന്ന ആർ. രാജേന്ദ്രനെതിരെയായിരുന്നു വിമർശനങ്ങളുടെ പ്രധാന ലക്ഷ്യം.

സംസ്ഥാനത്ത് ഏറ്റവും വലിയ തോൽവി കൊല്ലത്താണെന്ന വിലയിരുത്തലുമായി രംഗത്തെത്തിയ ചില നേതാക്കൾ അതിന്റെ ഉത്തരവാദിത്വം ജില്ലാ നേതൃത്വത്തിനാണെന്ന് ആരോപിച്ചു. അതേസമയം തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ സംസ്ഥാന സെക്രട്ടേറിയറ്റ് പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട മുതിർന്ന നേതാവ് കെ.ആർ. ചന്ദ്രമോഹനെതിരായ അച്ചടക്കനടപടിയുടെ കാര്യത്തിലും പാർട്ടിക്കുള്ളിൽ അഭിപ്രായഭിന്നത പ്രകടമായി. ചന്ദ്രമോഹൻ നൽകിയ വിശദീകരണം പരിഗണിച്ച് നടപടിയിൽ ഇളവ് നൽകണമെന്ന് കൊല്ലത്തെ നേതാക്കൾ ശക്തമായി വാദിച്ചു. ഇതിന് വിരുദ്ധമായി കർശന നടപടി വേണമെന്ന ആവശ്യം മറ്റൊരു വിഭാഗം ഉന്നയിച്ചെങ്കിലും, ഒടുവിൽ താക്കീതിൽ നടപടിയൊതുക്കാനാണ് നേതൃത്വം തീരുമാനിച്ചത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മെസിയുടെ പേരിലെ തട്ടിപ്പുകൾ അക്കമിട്ട് നിരത്തി കായികവകുപ്പ് സ്പെഷ്യൽ സെക്രട്ടറിയുടെ രണ്ടാം റിപ്പോർട്ട്

0
തിരുവനന്തപുരം: മെസിയുടെ പേരിലെ തട്ടിപ്പുകൾ അക്കമിട്ട് നിരത്തി കായികവകുപ്പ് സ്പെഷ്യൽ സെക്രട്ടറിയുടെ...

ഇഴജന്തുക്കളുടെയും സാമൂഹ്യ വിരുദ്ധരുടേയും താവളമായി തിരുവല്ല നഗരസഭ കോംപ്ലക്സിലെ ശൗചാലയം

0
തിരുവല്ല : ഇഴജന്തുകളുടെയും സാമൂഹ്യ വിരുദ്ധരുടേയും താവളമായി മാറുകയാണ് തിരുവല്ല നഗരസഭ മുന്‍സിപ്പല്‍...

‘ഓപ്പറേഷൻ തൂഫാൻ’ രണ്ടാം ഘട്ടത്തിന് ഞായറാഴ്ച തുടക്കമാകുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

0
തിരുവനന്തപുരം: സംസ്ഥാനത്തെ മയക്കുമരുന്ന് വ്യാപനത്തിനെതിരെ സർക്കാർ ആരംഭിച്ച 'ഓപ്പറേഷൻ തൂഫാൻ' പദ്ധതിയുടെ...

കേരളത്തിൽ വിശാല സംസ്ഥാന സമിതി യോ​ഗത്തിൽ നേതൃമാറ്റം അജണ്ടയാക്കാൻ തീരുമാനിച്ചിട്ടില്ലെന്ന് പാർട്ടി കേന്ദ്ര നേതാക്കൾ

0
ഡൽഹി: കേരളത്തിൽ വിശാല സംസ്ഥാന സമിതി യോ​ഗത്തിൽ നേതൃമാറ്റം അജണ്ടയാക്കാൻ തീരുമാനിച്ചിട്ടില്ലെന്ന്...