കെപിസിസി അധ്യക്ഷപദവി എപ്പോള്‍ വേണമെങ്കിലും ഒഴിയാന്‍ തയ്യാർ ; രണ്ട് ചുമതല വഹിക്കുന്നതിന്റെ പ്രയാസം നേതൃത്വത്തെ അറിയിച്ചുവെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കെപിസിസി അധ്യക്ഷപദവി എപ്പോള്‍ വേണമെങ്കിലും ഒഴിയാന്‍ താന്‍ തയ്യാറാണെന്നും രണ്ട് ചുമതല വഹിക്കുന്നതിന്റെ പ്രയാസം നേതൃത്വത്തെ അറിയിച്ചുവെന്നും വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. തനിക്കെതിരെ ഫ്ലെക്സ് ബോര്‍ഡ് വെക്കുന്നത് ആരാണെന്ന് അറിയില്ല. നല്ല ഉദ്ദേശ്യത്തിലും മോശം ഉദ്ദേശ്യത്തിലും വെക്കുന്നുണ്ടാകാം. കെപിസിസി നിര്‍ദേശിക്കുന്ന ഏതൊരു സമയത്തും ചുമതല കൈമാറാന്‍ തയ്യാറാണ് -മന്ത്രി പറഞ്ഞു. കോട്ടയത്ത് മന്ത്രിക്കെതിരെ ഫ്ലെക്സ് ബോര്‍ഡുകള്‍ ഉയര്‍ന്നത് ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു മറുപടി. സംസ്ഥാനത്ത് ലോഡ് ഷെഡിങ് വ്യാപകമല്ലെങ്കിലും ചെറിയ തോതിലെങ്കിലും ഉണ്ടാകുന്നത് വിഷമകരമാണെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് വൈദ്യുതി ലഭ്യത കുറവുണ്ട്. ഫുട്‌ബോള്‍ ആരാധകരുടെ പ്രയാസം മനസ്സിലാക്കുന്നു.

എല്‍ നിനോ പ്രതിഭാസത്തിന്റെ ഭാഗമായി രാജ്യത്തൊട്ടാതെ ഉഷ്ണതരംഗം വര്‍ധിച്ചു. രാജ്യത്താകെ വൈദ്യുതി ഉപഭോഗം കൂടി. മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് കേരളം വൈദ്യുതി കടം വാങ്ങിയിരുന്നു. ഇത് ജൂണ്‍ 15ഓടെയാണ് തിരിച്ചുനല്‍കേണ്ടിയിരുന്നത്. അത് തിരിച്ചുനല്‍കാതിരിക്കാന്‍ നിര്‍വാഹമില്ല. ഇതും പ്രതിസന്ധിയായി. മഴ കുറഞ്ഞത് കൊണ്ട് ജലംസംഭരണികളില്‍ വെള്ളം കുറവായതും പ്രതിസന്ധിയാണ്. പ്രതിസന്ധി ഇത്രയും പ്രതീക്ഷിച്ചിരുന്നില്ല -മന്ത്രി പറഞ്ഞു.ഇതില്‍ സര്‍ക്കാരിന്റെ വീഴ്ചയില്ല. കടം വാങ്ങിയ വൈദ്യുതി മടക്കിക്കൊടുക്കേണ്ടത് സര്‍ക്കാരിന്റെ വീഴ്ചയായി പറയാനാകില്ല. നല്ല മഴ കിട്ടേണ്ട സീസണില്‍ കേരളത്തില്‍ മഴ കുറഞ്ഞതാണ് പ്രധാനപ്പെട്ട കാരണം -മന്ത്രി പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മെസിയുടെ പേരിലെ തട്ടിപ്പുകൾ അക്കമിട്ട് നിരത്തി കായികവകുപ്പ് സ്പെഷ്യൽ സെക്രട്ടറിയുടെ രണ്ടാം റിപ്പോർട്ട്

0
തിരുവനന്തപുരം: മെസിയുടെ പേരിലെ തട്ടിപ്പുകൾ അക്കമിട്ട് നിരത്തി കായികവകുപ്പ് സ്പെഷ്യൽ സെക്രട്ടറിയുടെ...

ഇഴജന്തുക്കളുടെയും സാമൂഹ്യ വിരുദ്ധരുടേയും താവളമായി തിരുവല്ല നഗരസഭ കോംപ്ലക്സിലെ ശൗചാലയം

0
തിരുവല്ല : ഇഴജന്തുകളുടെയും സാമൂഹ്യ വിരുദ്ധരുടേയും താവളമായി മാറുകയാണ് തിരുവല്ല നഗരസഭ മുന്‍സിപ്പല്‍...

‘ഓപ്പറേഷൻ തൂഫാൻ’ രണ്ടാം ഘട്ടത്തിന് ഞായറാഴ്ച തുടക്കമാകുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

0
തിരുവനന്തപുരം: സംസ്ഥാനത്തെ മയക്കുമരുന്ന് വ്യാപനത്തിനെതിരെ സർക്കാർ ആരംഭിച്ച 'ഓപ്പറേഷൻ തൂഫാൻ' പദ്ധതിയുടെ...

കേരളത്തിൽ വിശാല സംസ്ഥാന സമിതി യോ​ഗത്തിൽ നേതൃമാറ്റം അജണ്ടയാക്കാൻ തീരുമാനിച്ചിട്ടില്ലെന്ന് പാർട്ടി കേന്ദ്ര നേതാക്കൾ

0
ഡൽഹി: കേരളത്തിൽ വിശാല സംസ്ഥാന സമിതി യോ​ഗത്തിൽ നേതൃമാറ്റം അജണ്ടയാക്കാൻ തീരുമാനിച്ചിട്ടില്ലെന്ന്...