കോന്നി: പി.എം ശ്രീ പദ്ധതി നടപ്പിലാക്കുവാനുള്ള യു.ഡി.എഫ് സർക്കാരിന്റെ നടപടിയിൽ പ്രതിഷേധിച്ച് സി.പി.ഐ കോന്നി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കോന്നി മിനി സിവിൽ സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. സി.പി.ഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം മലയാലപ്പുഴ ശശി ഉദ്ഘാടനം ചെയ്തു. ജില്ലാ കൗൺസിൽ അംഗം കെ.രാജേഷ് അധ്യക്ഷത വഹിച്ചു. കോന്നി മണ്ഡലം സെക്രട്ടറി എ.ദീപകുമാർ, ജില്ലാ കൗൺസിൽ അംഗം സുമതി നരേന്ദ്രൻ, കോന്നി മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി പി.എസ് ഗോപാലകൃഷ്ണപിള്ള, കോന്നി ലോക്കൽ സെക്രട്ടറി വിനീത്, കോന്നി താഴം ലോക്കൽ സെക്രട്ടറി സജി അട്ടച്ചാക്കൽ, ചിറ്റാർ പഞ്ചായത്ത് പ്രസിഡന്റ് ഷൈലജ ബീവി, മലയാലപ്പുഴ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്യാംലാൽ വാഴവിളയിൽ, ഡോക്ടർ എം.രാജൻ, അനിൽ ചെങ്ങറ, അനിൽ ബഞ്ചമൺപാറ, തുളസീധരൻ നായർ തുടങ്ങിയവർ സംസാരിച്ചു.
പത്തനംതിട്ട മീഡിയ ആപ്പ് പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1





























