എന്റെ പുസ്തകം, എന്റെ കുറിപ്പ്, എന്റെ എഴുത്ത് പെട്ടിക്ക് – പദ്ധതിക്ക് മങ്ങാരം ഗവ.യു.പി സ്കൂളില്‍ തുടക്കമായി

For full experience, Download our mobile application:
Get it on Google Play

പന്തളം:  വിദ്യാർത്ഥികളിൽ വായനശീലം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന ലെെബ്രറി കൗൺസിൽ പൊതു വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ സ്കൂളുകളിലെ യു.പി ക്ലാസ്സ് വിദ്യാർത്ഥികൾക്കായി ആരംഭിച്ച ”എന്റെ പുസ്തകം, എന്റെ കുറിപ്പ്, എന്റെ  എഴുത്ത് പെട്ടിക്ക് ” പദ്ധതിക്ക് മങ്ങാരം ഗവ.യു.പി സ്കൂളില്‍ തുടക്കമായി. മങ്ങാരം ഗ്രാമീണ വായനശാലയുടെ നേതൃത്വത്തില്‍ സ്കൂളിൽ നടപ്പാക്കിയ പദ്ധതി  കവി റ്റി.എൻ അനീഷ് ഉത്ഘാടനം ചെയ്തു. സ്കൂളിൽ സ്ഥാപിച്ച എഴുത്ത് പെട്ടിയിൽ വിദ്യാർത്ഥികൾ വായിച്ച പുസ്തകത്തിന്റെ ആസ്വാദന കുറിപ്പ് നിക്ഷേപിക്കും. എല്ലാ മാസവും മികച്ച ആസ്വാദന കുറിപ്പ് തിരഞ്ഞെടുത്ത് ക്യാഷ് അവാർഡ് നല്കും.

യോഗത്തില്‍ എസ്.എം.സി ചെയർമാൻ കെ.എച്ച് ഷിജു അദ്ധ്യക്ഷത വഹിച്ചു. പന്തളം നഗരസഭ കൗൺസിലർ കെ.ജി വിദ്യ മുഖ്യപ്രഭാഷണം നടത്തി. പി.റ്റി.എ പ്രസിഡന്റ് എം.ബി ബിനു കുമാർ, സ്കൂൾ പ്രഥമാധ്യാപിക ജിജി റാണി, വിദ്യാരംഗം കലാ സാഹിത്യ വേദി കൺവീനർ റഹ്മത്ത് നവാസ്,  ഗ്രാമീണ വായനശാല പ്രസിഡന്റ് ഡോ.ടി.വി മുരളിധരൻ പിള്ള, സെക്രട്ടറി കെ.ഡി ശശിധരൻ, ബീന കെ. തോമസ്, വർഗ്ഗീസ് മാത്യു, ആതിര കൃഷ്ണൻ എന്നിവർ സംസാരിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വാതന്ത്ര്യദിനത്തിൽ തങ്ങളുടെ ശബ്ദം അടിച്ചമർത്താൻ എതിരാളികൾ നടത്തിയ ശ്രമമാണിതെന്നും ഇത്തരം ഭീരുത്വ നടപടികളിൽ ഭയപ്പെടില്ലെന്നും...

0
ഡൽഹി: സ്വാതന്ത്യദിനത്തിൽ സിജെപിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിന് പൂട്ട്. മണിക്കൂറുകൾക്കുള്ളിൽ അക്കൗണ്ട് പുനഃസ്ഥാപിച്ചെങ്കിലും...

ഗര്‍ഭിണികളായ വനിതാ പോലീസുകാരികളുടെ യൂണിഫോം പരിഷ്‌കരിച്ചു

0
തിരുവനന്തപുരം: ഗര്‍ഭിണികളായ വനിതാ പോലീസുകാരികളുടെ യൂണിഫോം പരിഷ്‌കരിച്ചു. കാക്കി സല്‍വാര്‍ കമ്മീസ്,...

മുഖ്യമന്ത്രി വിജയ്‌യുടെ അമ്മയെക്കുറിച്ച് നീചമായ പരാമർശം നടത്തിയ തമിഴ്‌നാട് ബിജെപി നേതാവിനെതിരെ പ്രതിഷേധം ശക്തം

0
ചെന്നൈ: മുഖ്യമന്ത്രി വിജയ്‌യുടെ അമ്മയെക്കുറിച്ച് നീചമായ പരാമർശം നടത്തിയ തമിഴ്‌നാട് ബിജെപി...

വന്ദേമാതരം മുഴുവൻ ആലപിക്കണമെന്നത് ഹീനമായ ചതി പ്രയോഗമെന്ന് സിപിഎം ജനറൽ സെക്രട്ടറി എം എ...

0
ഡൽ‌ഹി: വന്ദേമാതരം മുഴുവൻ ആലപിക്കണമെന്നത് ഹീനമായ ചതി പ്രയോഗമെന്ന് സിപിഐഎം ജനറൽ...