ഐരവണിലെ മോഷണ കേസ് പ്രതികളെ ഉടൻ പിടികൂടണം ; പി.ആർ ഗോപിനാഥൻ

For full experience, Download our mobile application:
Get it on Google Play

കോന്നി : ഐരവണിൽ  മോഷണകേസിലെ പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന്  സി പി ഐ സംസ്ഥാന കൗൺസിലംഗം പി ആർ ഗോപിനാഥൻ ആവശ്യപ്പെട്ടു.  പോലീസിന്റെ തികഞ്ഞ അനാസ്ഥയാണ് ഇക്കാര്യത്തില്‍ ഉണ്ടായിരിക്കുന്നതെന്നും ഇതവസാനിപ്പിക്കുവാന്‍ തയ്യാറായില്ലെങ്കില്‍ സമരം കൂടുതല്‍ ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു. സി.പി.ഐ ഐരവൺ ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച കോന്നി പോലീസ് സ്റ്റേഷൻ മാർച്ച് ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കുമ്മണ്ണൂർ, ഐരവൺ അടക്കമുള്ള പ്രദേശങ്ങളിൽ സാമൂഹ്യ വിരുദ്ധശല്യം വർദ്ധിക്കുകയാണ്. കോന്നി പോലീസ് സ്റ്റേഷനിൽ നൽകിയിട്ടുള്ള നിരവധി കേസുകളിൽ പലതവണ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടായിട്ടില്ല. സാമ്പത്തിക അഴിമതി ഉൾപ്പെടെയാണ് നടക്കുന്നത്. സി പി ഐ ആനകുത്തി ബ്രാഞ്ച് അംഗം പുഷ്പാംഗതന്റെ  വീട്ടിൽ ഒരു മാസം മുൻപുണ്ടായ മോഷണക്കേസിലെ പ്രതികളെ പിടികൂടുവാനും പോലീസിന് കഴിഞ്ഞിട്ടില്ല.

സി.പി.ഐ ഐരവൺ ലോക്കൽ കമ്മറ്റി അസിസ്റ്റന്റ്  സെക്രട്ടറി ബിനോയ് ജോൺ അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ കോന്നി മണ്ഡലം അസിസ്റ്റന്റ്  സെക്രട്ടറി കെ രാജേഷ്, സി പി ഐ ഐരവൺ ലോക്കൽ സെക്രട്ടറി വിജയ വിൽസൺ,  ജോൺഫിലിപ്പ്, ഹംസ, സുരേന്ദ്രൻ, മണിയമ്മ, തങ്കച്ചൻ, മധു, സി കെ ശാമുവേൽ, റെജി, വിനീത് കോന്നി, ബിജി തുടങ്ങിയവർ സംസാരിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....

പ്രധാന വകുപ്പുകളിൽ ലക്ഷക്കണക്കിന് ഒഴിവുകൾ; കേന്ദ്ര സർക്കാരിന്റെ സിവിലിയൻ വിഭാഗങ്ങളിലെ തസ്തിക വിവരങ്ങൾ പുറത്ത്

0
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ സിവിലിയന്‍ വിഭാഗങ്ങളില്‍ 8.23 ലക്ഷത്തിലധികം അനുവദിക്കപ്പെട്ട തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നു...

കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ് മധ്യവയസ്‌കനെ കാണാതായി

0
വയനാട്: പുല്‍പ്പള്ളി വെട്ടത്തൂരില്‍ കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ്...