സി.പി.ഐ നേതാവിനെ ഓഫീസിനുള്ളിലിട്ട് കുത്തിപ്പരിക്കേല്‍പ്പിച്ചു

For full experience, Download our mobile application:
Get it on Google Play

കൊല്ലം: അറുപതുകാരന്‍ സി.പി.ഐ നേതാവിനെ ഓഫീസിനുള്ളിലിട്ട് കുത്തിപ്പരിക്കേല്‍പ്പിച്ചു. കുളത്തൂപ്പുഴയില്‍ ആധാരമെഴുത്ത് ജോലിയില്‍ ഏര്‍പ്പെട്ടിരുന്ന സി.പി.ഐ.അഞ്ചല്‍ മണ്ഡലം സെക്രട്ടേറിയറ്റ് അംഗം സാംനഗര്‍ വിജിതാഭവനില്‍ പി.ജെ.രാജു(60)വിനാണ് കുത്തേറ്റത്. തിങ്കളാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. മകനെ ജാമ്യത്തിലിറക്കാന്‍ സഹായിക്കാത്തതിന്റെ ദേഷ്യത്തിലാണ് നേതാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ചത്. ശേഷം പ്രതി സാംനഗര്‍ നിഷാമന്‍സിലില്‍ എം.ഷാജി (57) പോലീസില്‍ കീഴടങ്ങി. ആധാരമെഴുത്ത് ഓഫീസില്‍ കസേരയില്‍ ഇരിക്കുകയായിരുന്ന രാജുവിന്റെ വയറിന്റെ വലതു വശത്തും ഇടതുകൈക്കുമാണ് പരിക്കേറ്റത്. ശബ്ദം കേട്ട് സമീപത്തെ കടകളിലുണ്ടായിരുന്നവര്‍ ഓടിയെത്തി ഷാജിയെ തടഞ്ഞു.

പരിക്കേറ്റ രാജുവിന് കുളത്തൂപ്പുഴ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രഥമചികിത്സ നല്‍കിയ ശേഷം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഷാജിയുടെ മകന്‍ മുഹമ്മദ് ഷാഹുലും കൂട്ടാളികളും കഴിഞ്ഞ ചൊവ്വാഴ്ച പൊതു നിരത്തില്‍ പരസ്യമായി മദ്യപിക്കുകയും ഇത് ചോദ്യം ചെയ്തതിന് നാട്ടുകാരെ ആക്രമിക്കുകയും ചെയ്തിരുന്നു. ഈ കേസില്‍ ഇവരെ പോലീസ് അറസ്റ്റുചെയ്ത് റിമാന്‍ഡ് ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പൊന്നമ്മ കൊലക്കേസ് : മകന്റെയും പെൺസുഹൃത്തിന്റെയും അറസ്റ്റ് രേഖപ്പെടുത്തി

0
പത്തനംതിട്ട: കടപ്ര കാഞ്ഞിരം നിൽക്കുന്നതിൽ പൊന്നമ്മ തോമസിനെ മർദിച്ചും ശ്വാസംമുട്ടിച്ചും കൊലപ്പെടുത്തിയ...

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം നൽകിയെന്ന് ചൂണ്ടിക്കാട്ടി പെപ്സികോ, കൊക്കകോള അടക്കമുള്ള പ്രമുഖ കമ്പനികൾക്ക് നോട്ടീസ് അയച്ച്...

0
ന്യൂഡൽഹി: തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ, വ്യാജ അവകാശവാദങ്ങൾ, ലേബലിങ് മാനദണ്ഡങ്ങളിലെ ലംഘനം എന്നിവ...

സൈബർ തട്ടിപ്പുകൾ തടയാൻ ബാങ്കുകളുമായി കൈകോർത്ത് പദ്ധതി തയാറാക്കി കണ്ണൂർ സിറ്റി പോലീസ്

0
കണ്ണൂർ: സൈബർ തട്ടിപ്പുകൾ തടയാൻ ബാങ്കുകളുമായി കൈകോർത്ത് പദ്ധതി തയാറാക്കി കണ്ണൂർ...

12 കിലോയോളം കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി മൂവാറ്റുപുഴ പോലീസിന്റെ പിടിയിലായി

0
മൂവാറ്റുപുഴ: ഓണവിപണി ലക്ഷ്യമിട്ട് വിതരണത്തിനെത്തിച്ച 12 കിലോയോളം കഞ്ചാവുമായി ഇതര സംസ്ഥാന...