കേന്ദ്ര ബജറ്റ് അവതരണം പാര്‍ലമെന്റില്‍ തുടങ്ങി

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: 2022-23 നടപ്പ്‌ സാമ്പത്തിക വര്‍ഷത്തേക്കുള്ള കേന്ദ്ര ബജറ്റ് അവതരണം പാര്‍ലമെന്റില്‍ തുടങ്ങി. കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമനാണ് ബജറ്റ് ലോക്‌സഭയില്‍ അവതരിപ്പിക്കുന്നത്.
ബജറ്റ് അവതരത്തിന് മുന്നോടിയായി നിര്‍മല സീതാരാമന്‍ രാഷ്ട്രപതി ഭവനിലെത്തി രാഷ്ട്രപതി രാംനാഥ് കോവിന്ദുമായി കൂടിക്കാഴ്ച നടത്തി. ബജറ്റിന് മുന്നോടിയായി കേന്ദ്രമന്ത്രിസഭായോഗവും ചേര്‍ന്നു. കേന്ദ്രബജറ്റിന് മന്ത്രിസഭ അംഗീകാരം നല്‍കിയിരുന്നു. തുടര്‍ച്ചയായ നാലാം വര്‍ഷമാണ് നിര്‍മല സീതാരാമന്‍ ബജറ്റ് അവതരിപ്പിക്കുന്നത്. അടുത്തവര്‍ഷം സാമ്ബത്തിക രംഗം എട്ടുമുതല്‍ 8.5 ശതമാനം വളര്‍ച്ചനിരക്ക് കൈവരിക്കുമെന്ന് സാമ്പത്തിക സര്‍വേ.മാര്‍ച്ച്‌ 31ന് അവസാനിക്കുന്ന നടപ്പുവര്‍ഷം 9.2 ശതമാനം വളര്‍ച്ച പ്രതീക്ഷിക്കുന്നു. കോവിഡിന് മുമ്ബുള്ള അവസ്ഥയിലേക്ക് സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ തിരിച്ചെത്തിയെന്നും പുതിയ വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ സജ്ജമാണെന്നും സര്‍വേ വിലയിരുത്തി. ബഡ്ജറ്റ് ദിനമായ ഇന്ന് ഓഹരി വിപണിയില്‍ ഉണര്‍വ് രേഖപ്പെടുത്തി. സെന്‍സക്‌സ് 691 പോയിന്റും നിഫ്റ്റി 186 പോയിന്റും ഉയര്‍ന്നു. 2022- 2023 സാമ്പത്തിക വര്‍ഷത്തേയ്ക്കുള്ള ബഡ്ജറ്റ് എല്ലാ മേഖലകളെയും ഉള്‍ക്കൊള്ളിക്കുന്നതാണെന്ന് നിര്‍മല സീതാരാമന്‍ പറഞ്ഞു. ബഡ്ജറ്റ് സമഗ്ര മേഖലകള്‍ക്കും ഉണര്‍വ് നല്‍കുമെന്നും കാര്‍ഷിക മേഖലയിലടക്കം മികച്ച പ്രഖ്യാപനങ്ങളുണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മഞ്ചേശ്വരം വെടിവെപ്പ് കേസിൽ ഒരാൾ അറസ്റ്റിൽ

0
കാസർകോട് : കാസർകോട് മഞ്ചേശ്വരം വെടിവെപ്പ് കേസിൽ ഒരാൾ അറസ്റ്റിൽ. ചിഗുരുപദെ...

മാൻകൊമ്പ്, ഇരുതലമൂരി എന്നിവയുമായി ഒമ്പത് പേരെ വനംവകുപ്പ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു

0
തിരുവനന്തപുരം: മാൻകൊമ്പ്, ഇരുതലമൂരി എന്നിവയുമായി ഒമ്പത് പേരെ വനംവകുപ്പ് ഉദ്യോഗസ്ഥർ അറസ്റ്റ്...

അതിർത്തി തർ‌ക്കം പരിഹരിക്കാൻ‌ നീക്കം ; സമാധാന ചർച്ചകൾക്കായി ഡോവൽ ചൈനയിലേക്ക്

0
ന്യൂഡൽഹി : ഇന്ത്യ-ചൈന അതിർത്തി തർക്കങ്ങൾ പരിഹരിക്കുന്നതിനുള്ള പ്രത്യേക പ്രതിനിധികളുടെ ചർച്ചയ്ക്കായി...

‘ബലാത്സംഗ കേസ് ഒതുക്കിത്തീർക്കാൻ ഭാര്യ 5 കോടി ആവശ്യപ്പെട്ടു’ ; ഭഗവന്ത് മൻ രാജിവെക്കണമെന്ന്...

0
ചണ്ഡീഗഢ് : പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ രാജിവെക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷം....