തിരുവനന്തപുരം : സിപിഐ നേതാക്കള്‍ തമ്മില്‍ വാക്‌പോര്. തിരുവനന്തപുരം ജില്ലാ എക്‌സിക്യൂട്ടീവില്‍ ആണ് വാക്ക്പോര് നടന്നത്. മുന്‍ ജില്ലാ സെക്രട്ടറിയും നെടുമങ്ങാട് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ ജി ആര്‍ അനില്‍ മുതിര്‍ന്ന നേതാവ് സി ദിവാകരനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയതോടെയാണ് ഇരുവരും തമ്മില്‍ വാക്‌പോരുണ്ടായത്.
സി ദിവാകരന്‍ തെരഞ്ഞെടുപ്പ് വിജയത്തിനായി ഒന്നും ചെയ്തില്ലെന്നും അദ്ദേഹം സാമ്പത്തികമായിപ്പോലും സഹായിച്ചില്ലെന്നുമാണ് ജി ആര്‍ അനിലിന്റെ ആരോപണം. എന്നാല്‍ തന്നെ ചോദ്യം ചെയ്യാന്‍ ജി ആര്‍ അനില്‍ വളര്‍ന്നിട്ടില്ലെന്നും ജില്ലാ നേതൃത്വം പറഞ്ഞതെല്ലാം ചെയ്‌തെന്നും സി ദിവാകരന്‍ തിരിച്ചടിച്ചു.