‘ശൈലി തോൽവിയുടെ ആക്കം കൂട്ടി’ : സിപിഐ നേതൃയോഗത്തിൽ പിണറായി വിജയനെതിരെ രൂക്ഷവിമർശനം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ സിപിഐ സംസ്ഥാന നേതൃയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ കടുത്ത വിമർശനം ഉയർന്നതായി റിപ്പോർട്ടുകൾ. കേരളത്തിൽ തിരഞ്ഞെടുപ്പ് വേളയിൽ പ്രകടമായത് പിണറായി വിരുദ്ധ വികാരമാണെന്നും, അദ്ദേഹത്തിന്റെ ശൈലി തോൽവിയുടെ ആക്കം കൂട്ടിയെന്നുമാണ് യോഗത്തിൽ ഉയർന്ന പ്രധാന വിമർശനം. ഭരണവിരുദ്ധ വികാരത്തിനൊപ്പം കേരളത്തിൽ ശക്തമായ ഒരു ‘ആന്റി പിണറായി വേവ്’ ഉണ്ടായതായി യോഗം വിലയിരുത്തി. മുഖ്യമന്ത്രിയുടെ ചില പ്രയോഗങ്ങളും രീതികളും ജനങ്ങൾക്കിടയിൽ വലിയ തിരിച്ചടിയുണ്ടാക്കി. “വീട്ടിൽ പോയി ചോദിക്കൂ”, “ഡാഷ് മോനെ” തുടങ്ങിയ പ്രയോഗങ്ങൾ തിരഞ്ഞെടുപ്പിൽ ദോഷകരമായി ബാധിച്ചുവെന്ന് നേതാക്കൾ ചൂണ്ടിക്കാട്ടി.

വരാനിരിക്കുന്ന സാഹചര്യത്തിൽ പിണറായി വിജയനെ പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് പരിഗണിക്കേണ്ടതില്ലെന്ന അഭിപ്രായവും യോഗത്തിൽ ഉയർന്നു വന്നു. ഒരു ഭരണമാറ്റം അനിവാര്യമാണെന്ന നിലപാടാണ് ചില നേതാക്കൾ പങ്കുവെച്ചത്. അതേസമയം, ഈ വാർത്തകൾ നിഷേധിച്ചുകൊണ്ട് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം രംഗത്തെത്തി. പിണറായി വിജയനെതിരെ അത്തരത്തിലുള്ള വിമർശനങ്ങൾ ഉണ്ടായിട്ടില്ലെന്നും പ്രതിപക്ഷ നേതാവിനെ തീരുമാനിക്കാനുള്ള അധികാരം സിപിഎമ്മിനാണെന്നുമാണ് അദ്ദേഹം ഫേസ്ബുക്കിലൂടെ വ്യക്തമാക്കിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓപ്പറേഷൻ തണ്ടർ ; ബേക്കറി ഗോഡൗണിൽ സൂക്ഷിച്ച 10 ലക്ഷംരൂപയുടെ പുകയില ഉത്പന്നങ്ങൾ പിടിച്ചു

0
ഏറ്റുമാനൂർ : പേരൂർ കണ്ടഞ്ചിറയിൽ ബേക്കറിയുടെ ഗോഡൗണിൽനിന്ന്‌ 10 ലക്ഷംരൂപയുടെ നിരോധിത...

കേരള സർവകലാശാലയിൽ വേറിട്ട പ്രതിഷേധവുമായി എസ് എഫ് ഐ ; വൈസ് ചാൻസലറെ ചവിട്ടിത്താഴ്ത്തി...

0
തിരുവനന്തപുരം : എൽഎൽ.ബി. പരീക്ഷാ മൂല്യനിർണയ ക്രമക്കേടിനെതിരേ സർവകലാശാലാ ആസ്ഥാനത്ത് എസ്.എഫ്.ഐ.യുടെ...

നിയന്ത്രണം വിട്ട ബൈക്കില്‍നിന്ന് സുഹൃത്ത് ഓടിച്ച ലോറിക്കടിയിലേക്ക് വീണു ; ടിപ്പര്‍ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

0
തിരുവനന്തപുരം: നിയന്ത്രണം വിട്ട ബൈക്കില്‍നിന്ന് സുഹൃത്ത് ഓടിച്ചിരുന്ന ടിപ്പര്‍ ലോറിക്കടിയിലേക്ക് തെറിച്ച്...

ലോക്‌സഭാ തിരഞ്ഞെടുപ്പ് : തർക്കമൊഴിവാക്കാൻ ബി ഡി ജെ എസ് – ബി ജെ...

0
ആലപ്പുഴ : ലോക്‌സഭാ തിരഞ്ഞെടുപ്പടുക്കുമ്പോൾ തർക്കങ്ങളുണ്ടാകാതിരിക്കാൻ ബി.ഡി.ജെ.എസ്. നേതാക്കളുമായി ഇപ്പോഴേ ചർച്ചനടത്തി...