Monday, May 19, 2025 11:10 am

കഴക്കൂട്ടത്ത് സിപിഐ എം നേതാവിന്റെ വീട് അടിച്ചു തകർത്ത പ്രതികൾ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : തിരുവനന്തപുരം കഴക്കൂട്ടത്ത് സിപിഐ എം നേതാവിന്റെ വീട് അടിച്ചു തകർത്ത കേസിലെ പ്രതികൾ പിടിയിൽ. പുലയനാർ കോട്ട സ്വദേശി ചന്തു (45), പുത്തൻ തോപ്പ് സ്വദേശി സമീർ (24), ചിറ്റാറ്റുമുക്ക് സ്വദേശി അൻഷാദ് (24) എന്നിവരാണ് തുമ്പ പോലീസിന്റെ പിടിയിലായത്. അക്രമ ശേഷം കഠിനംകുളത്തെ രഹസ്യ കേന്ദ്രത്തിൽ ഒളിവിലായിരുന്നു ഇവർ. ശനിയാഴ്ച രാത്രി പതിനൊന്നു മണിയോടെയാണ് കഴക്കൂട്ടം നെഹ്‌റു ജംഗ്ഷനിൽ ഷിജുവിന്റെ വീടിന് നേരെ അക്രമം നടത്തിയത്.

സിപിഐ എം നെഹ്‌റു ജംഗ്ഷൻ ബ്രാഞ്ച് അംഗമാണ് ഷിജു. ബൈക്കിൽ എത്തിയ സംഘം വാളുമായി ചാടിയിറങ്ങി വീടിന്റെ ഗേറ്റ് ചവിട്ടി പൊളിക്കുന്നത് കണ്ട് വീടിന്റെ മുറ്റത്തു നിന്ന ഷിജു ഓടി വീട്ടിൽ കയറി വാതിൽ അടച്ചു രക്ഷപ്പെടുകയായിരുന്നു. ഷിജുവിനെ കൊല്ലുമെന്ന് പോർവിളി മുഴക്കിയ സംഘം വീടിന്റെ ജനാലകൾ വെട്ടി പൊളിച്ചു. വീട്ടിലേയ്ക്ക് നാടൻ ബോംബും വലിച്ചെറിഞ്ഞു. ഇത് പൊട്ടിത്തെറിച്ചു വീടിന്റെ ജനാലയും ടിവിയും തകർന്നു.

ബോംബേറ് നടക്കുമ്പോൾഷിജുവും ഭാര്യയും രണ്ടു മക്കളും വീട്ടിൽ ഉണ്ടായിരുന്നു. വീട്ടിനു പുറത്തെ ബഹളം കേട്ട് ഷിജുവിന്റെ ഭാര്യ ശാലിനി കുഞ്ഞിനെയും എടുത്ത്അടുക്കളഭാഗത്തേക്ക് ഓടിയതിനാൽ കുഞ്ഞിന് പരുക്കേറ്റില്ല. പോലീസിന്റെ വ്യാപകമായ തെരച്ചിലിലാണ് പ്രതികൾ പിടിയിലായത്. പുലയനാർകോട്ട സ്വദേശിയായ ചന്തുവിനെ വാടക വീട്ടിൽ നിന്ന് ഒഴിപ്പിച്ചതിലുള്ള വിരോധമാണ് അക്രമണത്തിന് കാരണമെന്ന് പോലീസ് പറയുന്നു. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഇന്ത്യൻ പ്രതിനിധി സംഘത്തിനൊപ്പം തൃണമൂൽ ഉണ്ടാകില്ല; യൂസുഫ് പത്താനെ പിൻവലിച്ച് മമതാ ബാനർജി

0
ന്യൂഡൽഹി: പാകിസ്താന്റെ ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന നയത്തെക്കുറിച്ച് ലോക രാജ്യങ്ങളുടെ ശ്രദ്ധ ക്ഷണിക്കാൻ...

തൃശ്ശൂർ – പാലക്കാട് ദേശീയപാതയിൽ വൻ ഗതാഗതക്കുരുക്ക്

0
തൃശ്ശൂർ: മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയിൽ വൻ ഗതാഗതക്കുരുക്ക്. തിങ്കളാഴ്ച പുലർച്ചെ നാലുമണിക്ക് തുടങ്ങിയ...

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും 70,000ന് മുകളില്‍

0
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും 70,000ന് മുകളില്‍. പവന് 280 രൂപ...

ഐബി ഉദ്യോഗസ്ഥയുടെ മരണം ; രണ്ടുമാസമായിട്ടും പ്രതി കാണാമറയത്ത്

0
കലഞ്ഞൂർ: ഐബി ഉദ്യോഗസ്ഥ മേഘ മധുസൂദനന്റെ ദുരൂഹമരണത്തിൽ പ്രതിയായ സഹപ്രവർത്തകൻ ഇപ്പോഴും...