ആലപ്പുഴ : കുട്ടനാട് തകഴിയിൽ ആത്മഹത്യ ചെയ്ത കർഷകൻ കെജി പ്രസാദ് ആരോപണം ഉന്നയിച്ച ബാങ്കുകൾക്കെതിരെ പ്രതിഷേധവുമായി സിപിഐ. പ്രസാദിന്റെ മരണത്തിൽ ബാങ്കുകൾക്കുള്ള പങ്ക് അന്വേഷിക്കണം എന്നാവശ്യപ്പെട്ടാണ് പ്രതിഷേധം നടത്തുന്നത്. വരും ദിവസങ്ങളിൽ ജില്ലയിലാകെ പ്രതിഷേധം ശക്തമാക്കാനാണ് സിപിഐ തീരുമാനം. ആത്മഹത്യ കുറിപ്പിലും മറ്റും പ്രസാദ് സൂചിപ്പിച്ച കാര്യങ്ങളെ വിശ്വാസത്തിലെടുത്താണ് സമരവുമായി മുന്നോട്ട് പോകാനുള്ള സിപിഐയുടെ തീരുമാനം. ബാങ്കുകൾ വായ്പ നിഷേധിച്ചതും സിബിൽ സ്കോർ മൂലം പ്രശ്നങ്ങൾ നേരിട്ടിരുന്നതായും ആത്മഹത്യകുറിപ്പിൽ കർഷകൻ കെജി പ്രസാദ് എഴുതിവെച്ചിരുന്നു.
തകഴിയിലെ ഫെഡറൽ ബാങ്ക് ശാഖയ്ക്കു മുന്നിൽ തുടക്കമിട്ട സമരം വരും ദിവസങ്ങളിൽ ജില്ലയിലാകെ വ്യാപിപ്പിക്കാൻ ഒരുങ്ങുകയാണ് പാർട്ടി. കുട്ടനാട്ടിലെ ആറ് കേന്ദ്രങ്ങളിലും ജില്ലയിലെ വിവിധ ഭാഗങ്ങളിലും വരും ദിവസങ്ങളിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കും. കർഷക ആത്മഹത്യയെ തുടർന്ന് പാർട്ടി കൈയ്യാളുന്ന വകുപ്പുകൾക്കും മന്ത്രിമാർക്കുമെതിരെ ഉയർന്ന ആരോപണങ്ങളെ ശക്തമായി പ്രതിരോധിക്കുക കൂടിയാണ് ഇതിലൂടെ നേതൃത്വം ലക്ഷ്യമിടുന്നതെന്നും സിപിഐ ജില്ലാ സെക്രട്ടറി ടിജെ ആഞ്ചലോസ് വ്യക്തമാക്കി.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033





























