ചേത്തയ്ക്കൽ വില്ലേജിലെ ഭൂമിയുടെ ഫെയര്‍വാല്യു പ്രശ്നം പരിഹരിക്കണമെന്ന് സി.പി.ഐ റാന്നി മണ്ഡലം സമ്മേളനം

For full experience, Download our mobile application:
Get it on Google Play

റാന്നി: മലയോരമേഖലയായ ചേത്തയ്ക്കൽ വില്ലേജിലെ ഭൂമിയുടെ ഫെയര്‍വാല്യു പ്രശ്നം പരിഹരിക്കണമെന്ന് സി.പി.ഐ റാന്നി മണ്ഡലം സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ഒരു ആർ (2.47 സെന്റ്) സ്ഥലത്തിന്റെ ഫെയർവാല്യു 6.6 ലക്ഷം രൂപയാണ്. ഒരു സെന്റിന് 2.67 ലക്ഷം രൂപയോളുമാണ് വില. റാന്നിയിലെ പ്രധാന നഗരങ്ങളിൽപോലും ഇല്ലാത്ത വിലയാണിത്. വഴിയില്ലാത്ത, വാങ്ങാൻ വരുന്നവർ 10,000 രൂപ പോലും വില പറയാൻ മടിക്കുന്ന സ്ഥലങ്ങളില്‍ ഫെയര്‍വാല്യു ഇരട്ടിച്ചതോടെ വസ്തു ഇടപാടുകള്‍ പാടെ നിലച്ച അവസ്ഥയാണ്. ഫെയർവാല്യു രേഖപ്പെടുത്തിയപ്പോൾ വന്ന പിശക് 10 വർഷത്തിലധികമായിട്ടും തിരുത്താൻ അധികൃതർ തയ്യാറാകുന്നില്ല. ഏതാനും സബ് ഡിവിഷനുകളിലാണ് ഈ പിശക് സംഭവിച്ചിട്ടുള്ളത്. ഇതിന് അടിയന്തിര പരിഹാരം കാണണമെന്നാണ് സമ്മേളനത്തില്‍ ആവശ്യം ഉയര്‍ന്നത്.

സംസ്ഥാന എക്സിക്യൂട്ടീവംഗം മുല്ലക്കര രത്നാകരന്‍, ജില്ലാ സെക്രട്ടറി സി.കെ ശശിധരന്‍, സംസ്ഥാന കൗണ്‍സിലംഗങ്ങളായ മുണ്ടപ്പള്ളി തോമസ്, പി.ആര്‍ ഗോപിനാഥന്‍, ഡി സജി, ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി അഡ്വ. കെ.ജി രതീഷ് കുമാര്‍, ജില്ലാ എക്സിക്യൂട്ടീവംഗങ്ങളായ മലയാലപ്പുഴ ശശി, കുറുമ്പുകര രാമകൃഷ്ണന്‍, അടൂര്‍ സേതു, ടി.മുരുകേഷ്, അഡ്വ. ആര്‍ ശരത്ചന്ദ്രകുമാര്‍, പി മണിയമ്മ, കേരള മഹാളാസംഘം ജില്ലാ സെക്രട്ടറി കെ.പത്മിനിയമ്മ എന്നിവര്‍ പ്രസംഗിച്ചു. പുതിയ മണ്ഡലം കമ്മറ്റിയംഗങ്ങളായി ജോജോ കോവൂര്‍, സന്തോഷ് കെ.ചാണ്ടി, എം.വി പ്രസന്നകുമാര്‍, ടി.ജെ ബാബുരാജ്, ലിസി ദിവാന്‍, വി.ടി ലാലച്ചന്‍, ആര്‍ നന്ദകുമാര്‍, സജിമോന്‍ കടയനിക്കാട്, എം.ശ്രീജിത്ത്, സി.സുരേഷ്, ജോര്‍ജ് മാത്യു, ജോയി വള്ളിക്കാല, കെ.എച്ച് കബീര്‍, സി.ടി കുര്യാക്കോസ്, സുരേഷ് അമ്പാട്ട്, അനില്‍ അത്തിക്കയം, ടി.പി അനില്‍കുമാര്‍, പി.സി സജി, ഡി ശ്രീകല, എന്‍.ജി പ്രസന്നന്‍, പി.എസ് സതീഷ് കുമാര്‍, കെ.കെ വിലാസിനി, തെക്കേപ്പുറം വാസുദേവന്‍, പി.അനീഷ്മോന്‍,അന്നമ്മ സാമുവേല്‍ എന്നിവരെ തിരഞ്ഞെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആണവകേന്ദ്രത്തിന്റെ നിർമ്മാണം വേഗത്തിലാക്കി ഇറാൻ ; ദൃശ്യങ്ങൾ പുറത്ത്

0
വാഷിങ്ടൺ: ഇറാനിലെ പിക്‌ആക്‌സ് മൗണ്ടനിലെ ആണവകേന്ദ്രത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ അതിവേ​ഗത്തിൽ നടക്കുന്നതായി...

അർജന്റീന ഫുട്ബോൾ ടീമിന്റെ കേരള സന്ദർശനം ; സെക്രട്ടറിയുടെ റിപ്പോർട്ട് വസ്തുതാ വിരുദ്ധമെന്ന് തുറന്നടിച്ച്...

0
മലപ്പുറം: മെസി അടങ്ങുന്ന അർജൻ്റീന ടീമിനെ കേരളത്തിൽ കൊണ്ടുവരുന്നതിനുള്ള നടപടികളുമായി ബന്ധപ്പെട്ട്...

ഹോസ്റ്റൽ കെട്ടിടത്തിൽ വിള്ളൽ : ഡൽഹിയിൽ വിദ്യാര്‍ത്ഥികളെ ഒഴിപ്പിച്ചു, സുരക്ഷ കര്‍ശനമാക്കി സര്‍ക്കാര്‍

0
ന്യൂഡല്‍ഹി: തലസ്ഥാനത്തെ ചിരാഗ് ഡല്‍ഹി പ്രദേശത്തെ പേയിങ് ഗസ്റ്റ് (പിജി) കെട്ടിടത്തില്‍...

ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ : കുറ്റപത്രം സമര്‍പ്പിച്ചു

0
ന്യൂഡല്‍ഹി: ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു. സ്‌ഫോടനത്തിന്...