എല്ലാവകുപ്പിന്റെയും നിയന്ത്രണം കയ്യടക്കുന്നു ; മുഖ്യമന്ത്രി ഏകാധിപതിയെ പോലെ – സിപിഐ

For full experience, Download our mobile application:
Get it on Google Play

എറണാകുളം: സര്‍ക്കാരിനെയും മുഖ്യമന്ത്രിയെയും കണക്കിന് വിമര്‍ശിച്ച് സി.പി.ഐ എറണാകുളം ജില്ലാസമ്മേളനം. സര്‍ക്കാര്‍ തൊട്ടതെല്ലാം പിശകാകുന്നു. എല്ലാവകുപ്പിന്റെയും നിയന്ത്രണം മുഖ്യമന്ത്രി കയ്യടക്കുന്നു. സില്‍വര്‍ലൈന്‍ പദ്ധതിനടപ്പാക്കുന്ന രീതി ശരിയല്ല. തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ കെ.വി. തോമസ് എത്തിയത് ഇടതുമുന്നണിക്ക് തിരിച്ചടിയായെന്നും സി.പി.ഐ എറണാകുളം ജില്ലാ സമ്മേളനം കുറ്റപ്പെടുത്തി.

എറണാകുളം ജില്ലാ സമ്മേളനത്തില്‍ അവതരിപ്പിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ടിലാണ് സര്‍ക്കാരിനും മുഖ്യമന്ത്രിക്കും സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും എതിരെയുള്ള കുറ്റപ്പെടുത്തല്‍. സിപിഎമ്മും മുഖ്യമന്ത്രിയും മാത്രം തീരുമാനിച്ച് ഉന്നത ഉദ്യോഗസ്ഥ നിയമനങ്ങള്‍ അടക്കം നടത്തുന്നു. ഇത് മുന്നണി സംവിധാനത്തിന് ഗുണം ചെയ്യില്ല. സര്‍ക്കാരിന്റെ പ്രവര്‍ത്തനം പോരാ എന്ന് കുറ്റപ്പെടുത്തുന്ന റിപ്പോര്‍ട്ട് സില്‍വര്‍ ലൈന്‍ വിഷയത്തില്‍ എടുത്ത നിലപാടിനെയും തള്ളുന്നുണ്ട്.

സില്‍വര്‍ ലൈന്‍ നടപ്പാക്കാന്‍ കൈകൊണ്ട രീതി പ്രതിഷേധം ക്ഷണിച്ചുവരുത്തി. തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ സിപിഐയുടെ പ്രവര്‍ത്തനങ്ങളെ പ്രശംസിക്കുന്ന റിപ്പോര്‍ട്ട്, കെ.വി. തോമസിന്റെ വരവിനെ തള്ളുകയും ചെയ്യുന്നു. കെ.വിതോമസ് ഇടതുപാളയത്തിലെത്തിയത് വിപരീത ഫലം ഉണ്ടാക്കി. ഇടതുപക്ഷത്തിന്റ മൂല്യധിഷ്ഠിതരാഷ്ട്രീയത്തിന് എതിരായാണ് തോമസിന്റെ വരവിനെ ജനങ്ങള്‍ കണ്ടെതെന്നും വിമര്‍ശിക്കുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആർഎസ്എസിന്റെ വിടുപണി ചെയ്യുന്ന മോഹനൻ കുന്നുമ്മൽ ഒന്നാം തരം വർ​ഗീയവാദിയാണെന്ന് എസ്. എഫ്. ഐ

0
തിരുവനന്തപുരം: കേരള സർവകലാശാല വിസി മോഹനൻ കുന്നുമ്മലിനെതിരെ എസ്എഫ്ഐ. ആർഎസ്എസിന്റെ വിടുപണി...

ചുമ്മാ ഒരു ടൈംപാസ്, ഹെലികോപ്റ്ററിൽ കണ്ണൂരിലേക്ക് പോയി ഭക്ഷണം കഴിച്ച് മടക്കം; മുഖ്യമന്ത്രിക്കെതിരെ വി...

0
കൊച്ചി: വി ഡി സതീശൻ്റെ ഹെലികോപ്റ്റർ യാത്രയെ പരിഹസിച്ച് ഡിവൈഎഫ്ഐ സംസ്ഥാന...

സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്താനിലേക്ക് പോകണമെന്ന വിവാദ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് സ്കൂൾ ചെയർമാൻ...

0
തൃശൂർ: മാളയിലെ ഇന്റർനാഷണൽ സൈനിക് സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്താനിലേക്ക്...

പശ്ചിമേഷ്യയിൽ വീണ്ടും വാഗ്പോര്; അമേരിക്കയോട് തോൽവി സമ്മതിക്കാൻ ആവശ്യപ്പെട്ട് ഇറാൻ, ട്രംപിന്റെ മറുപടി രൂക്ഷം

0
ടെഹ്റാൻ: യുദ്ധം തുടരുന്നതിനിടെ അമേരിക്കയോട് തോൽവി സമ്മതിക്കണമെന്ന ആവശ്യവുമായി ഇറാൻ. 'ഹോർമുസ്...