ഇന്ന് റാന്നിയില്‍ വനംവകുപ്പ് മന്ത്രി പങ്കെടുക്കുന്ന സൗരോര്‍ജ വേലിയുടെ നിര്‍മ്മാണോദ്ഘാടനം ബഹിഷ്ക്കരിക്കുമെന്ന് സി.പി.ഐ

For full experience, Download our mobile application:
Get it on Google Play

റാന്നി: ഇന്ന് വൈകിട്ട് റാന്നിയില്‍ വനംവകുപ്പ് മന്ത്രി പങ്കെടുത്തു നടത്തുന്ന സൗരോര്‍ജ വേലിയുടെ നിര്‍മ്മാണോദ്ഘാടനം ബഹിഷ്ക്കരിക്കുമെന്ന് സി.പി.ഐ മണ്ഡലം സെക്രട്ടറിയും എല്‍.ഡി.എഫ് കണ്‍വീനറുമായ ജോജോ കോവൂര്‍ അറിയിച്ചു. മന്ത്രി പങ്കെടുക്കുന്ന പരിപാടി ഉദ്യോഗസ്ഥ മേളയാക്കി മാറ്റാനും പ്രോട്ടോകോള്‍ തെറ്റിച്ചതുമാണ് കാരണം. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റിന്റെ പേര് കഴിഞ്ഞ് ഉദ്യോഗസ്ഥരാണ് നോട്ടീസില്‍ നിറയെ. അതിനു ശേഷമാണ് ജനപ്രതിനിധികളായ ബ്ലോക്കു പഞ്ചായത്ത് പ്രസിഡന്‍റും പഞ്ചായത്തു പ്രസിഡന്‍റുമാരുമൊക്കെ  വന്നിരിക്കുന്നത്. രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ക്കും വേണ്ടത്ര പരിഗണന കൊടുത്തിട്ടില്ല. നോട്ടീസില്‍ വനംവകുപ്പിന്റെയും പോലീസിന്റെയും ഉന്നത ഉദ്യോഗസ്ഥരാണ് ആദ്യ സ്ഥാനക്കാര്‍ കൂടുതലും. എല്‍.ഡി.എഫ് എന്ന നിലയിലും പരിപാടിയില്‍ കൂടിയാലോചന നടന്നിട്ടില്ല.

തെറ്റായ നോട്ടീസ് കീഴ് വഴക്കം തെറ്റിച്ച് പുറത്തിറക്കിയത് വഴി വനം വകുപ്പ് ഉദ്യോഗസ്ഥരുടെ ദുഷ്പ്രമാണിത്തമാണ് പുറത്തു വന്നത്. ജനാധിപത്യ സംവിധാനത്തില്‍ നിലവിലുള്ള പ്രോട്ടോകോള്‍ സംവിധാനം അംഗീകരിക്കാത്ത വനംവകുപ്പ് അധികൃതരുടെ പേരില്‍ നടപടി എടുക്കണമെന്നും എല്‍.ഡി.എഫ് കണ്‍വീനര്‍ ആവശ്യപ്പെട്ടു. അവഗണന കാട്ടിയ സംഭവത്തില്‍ ജില്ലാ എല്‍.ഡി.എഫിന് പരാതി നല്‍കാനും തീരുമാനിച്ചു. എന്നാല്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് വരെ മാത്രമെ പ്രോട്ടോകോള്‍ മാനുവലില്‍ ഉള്ളുവെന്നും അതാണ് ഇത്തരത്തില്‍ നോട്ടീസ് തെറ്റായി അടിച്ചു വരാന്‍ കാരണമെന്നും പുതിയ നോട്ടീസ് ഉടനെ ഇറക്കുമെന്നും റാന്നി റേഞ്ച് ഓഫീസര്‍ ബി ദിലീപ് പറഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പി.എസ്.സി. ഗൂഢാലോചന ; ഒന്നാംറാങ്കുകാരനെ കുഴക്കിയ ചോദ്യങ്ങൾ ഒഴിവാക്കി മൂല്യനിർണയം

0
തിരുവനന്തപുരം : ആസൂത്രണ ബോർഡ് ചീഫ് പരീക്ഷയുമായി ബന്ധപ്പെട്ട് പി.എസ്.സി. ഉദ്യോഗസ്ഥർ...

പുനർജനി അഴിമതി ആരോപണം : മുഖ്യമന്ത്രിക്ക് ക്ലീൻ ചിറ്റ് നൽകിയത് രാഷ്ട്രീയ ആയുധമാക്കാൻ സിപിഎം

0
തിരുവനന്തപുരം: പുനർജനി അഴിമതി ആരോപണത്തിൽ മുഖ്യമന്ത്രിക്ക് വിജിലൻസ് ക്ലീൻ ചിറ്റ് നൽകിയത്...

916 മുദ്രപതിപ്പിച്ച വ്യാജ സ്വര്‍ണം പണയം വെച്ച് തട്ടിയത് ലക്ഷങ്ങള്‍ ; അറസ്റ്റ് ചെയ്ത...

0
കോഴിക്കോട്: വ്യാജ സ്വര്‍ണം പണയം വെച്ച് ലക്ഷങ്ങള്‍ തട്ടിയ യുവാവ് അറസ്റ്റില്‍....

പി എം ശ്രീ : സർക്കാർ തീരുമാനത്തിൽ വെട്ടിലായി മുസ്ലിം ലീഗ് ; മുസ്ലിം...

0
തിരുവനന്തപുരം: പി എം ശ്രീയുമായി മുന്നോട്ടുപോകാനുള്ള സർക്കാർ തീരുമാനത്തിൽ വെട്ടിലായി മുസ്ലിം...