പിണറായിയുടെ സ്വപ്‌ന പദ്ധതിക്ക് സിപിഐ സംസ്ഥാന കൗണ്‍സിലില്‍ വിമര്‍ശനം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കെ റെയിലിൽ സിപിഐ സംസ്ഥാന കൗണ്‍സിലിൽ വിമർശനം. രണ്ടാം പിണറായി സർക്കാരിന്‍റെ സ്വപ്ന പദ്ധതിക്ക് കാനം പൂർണ്ണ പിന്തുണ നല്‍കുമ്പോഴാണ് സിപിഐ സംസ്ഥാന കൗണ്‍സിലിൽ അംഗങ്ങള്‍ വിയോജിപ്പും ആശങ്കയും ഉയര്‍ത്തിയത്. കൊവിഡ‍ിലും പ്രളയത്തിലും സംസ്ഥാനം തകർന്ന് നിൽക്കുമ്പോൾ ധൃതിപിടിച്ച് പദ്ധതിക്ക് വേണ്ടി വാദിക്കരുതെന്നായിരുന്നു പ്രധാന വിമർശനം.

പ്രതിസന്ധിയുടെ കാലത്ത് മുൻഗണന നൽകേണ്ടത് കെ റെയിലിനാണോ. പദ്ധതി ലാഭകരമാകില്ലെന്നും പ്രളയാനന്തര കേരളത്തിലെ പരിസ്ഥിതി ആശങ്കകൾ സിപിഐ അവഗണിക്കരുതെന്നും യോഗത്തിൽ വിമർശനമുയർന്നു. എന്നാല്‍ എൽഡിഎഫ് പ്രകടന പത്രികയിൽ പ്രാധാന്യം നൽകിയ പദ്ധതിയിൽ നിന്നും പിന്മാറാൻ ആകില്ലെന്നായിരുന്നു കാനത്തിന്‍റെ മറുപടി.

ആശങ്കകൾ സർക്കാർ പരിശോധിക്കുമെന്നും പ്രകടന പത്രികയിൽ ഉയർത്തിക്കാട്ടിയ പദ്ധതിയാണ് കെ റെയിലെന്നും കാനം വിശദീകരിച്ചു. സംസ്ഥാന കൗണ്‍സിലിന് ശേഷം വാർത്താ സമ്മേളനത്തിലും കാനം സിൽവർ ലൈനിന്‍റെ വക്താവായി. പദ്ധതിക്കെതിരെ നിൽക്കുന്ന യുഡിഎഫ് എംപിമാർ സംസ്ഥാനത്തോട് കാട്ടുന്നത് കൊടും വഞ്ചനയാണെന്ന് കാനം പറഞ്ഞു. ഐഐവൈഎഫ് സംസ്ഥാന സമ്മേളനത്തിലും കെ റെയിലിൽ വിമർശനമുയർന്നിരുന്നു.

സിപിഐ സംസ്ഥാന കൗണ്‍സിലിൽ വിമർശനം ആവർത്തിക്കപ്പെട്ടതോടെ സിപിഐക്കുള്ള ഭിന്നതയും മറനീങ്ങി. മെട്രോമാൻ ഇ ശ്രീധരനും സാമ്പത്തിക പ്രതിസന്ധി ഉയർത്തി കെ റെയിലിനെതിരെ രംഗത്തെത്തി. യുഡിഎഫ് എംപിമാരും കെറെയിലെതിരായ വിമർശനം ആവർത്തിച്ചു. കടക്കെണിയില്‍ മുങ്ങിയ കേരളത്തിൽ പദ്ധതി നടപ്പാക്കാനാകില്ലെന്ന് ബെന്നി ബഹനാൻ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിക്കിമില്‍ മണ്ണിടിച്ചില്‍ ; രണ്ട് വീടുകള്‍ തകര്‍ന്നതായും റോഡ് ഗതാഗതം തടസപ്പെടുന്നതായും റിപ്പോര്‍ട്ട്

0
റിംബി: സിക്കിമില്‍ മണ്ണിടിച്ചില്‍. പടിഞ്ഞാറന്‍ സിക്കിമിലെ ഗ്രാമമായ റിംബിയിലാണ് ശനിയാഴ്ച വൈകീട്ടോടെ...

അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെ സഹായം തേടി കെഎസ്ഇബി

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായതോടെ അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ...

അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം ഉയർത്തി ഡിവൈഎഫ്ഐ സംസ്ഥാന...

0
പാലക്കാട്: അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം...

കോൾ സെന്റർ മാതൃകയിൽ സമൂഹ മാധ്യമങ്ങളിലൂടെ അനധികൃത ലോട്ടറി വിൽപ്പന ; ഇരുപതോളം വനിതകൾക്കെതിരെ...

0
പാലക്കാട്: കോൾ സെന്റർ മാതൃകയിൽ സമൂഹ മാധ്യമങ്ങളിലൂടെ അനധികൃത ലോട്ടറി വിൽപ്പന...