എല്‍ഡിഎഫിന്റെ മേഖലാ ജാഥകള്‍ക്ക് ആവേശമുണ്ടാക്കാനായില്ലെന്ന് സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവില്‍ വിമര്‍ശനം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : എല്‍ഡിഎഫിന്റെ മേഖലാ ജാഥകള്‍ക്ക് ആവേശമുണ്ടാക്കാനായില്ലെന്ന് സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവില്‍ വിമര്‍ശനം. മേഖലാ ജാഥകള്‍ വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ലെന്നാണ് പ്രതിനിധികളുടെ വിലയിരുത്തല്‍. മൂന്ന് ജാഥകളായി നടത്തിയത് തിരിച്ചടിയായെന്നും സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് വിലയിരുത്തി. മൂന്ന് ജാഥകളായി നടത്തിയതിനാല്‍ പ്രധാന നേതാക്കള്‍ വിവിധ ജാഥകളിലായി വിഘടിച്ചുപോയതുകൊണ്ട് ആവേശം ചോര്‍ന്നുപോയെന്നാണ് വിലയിരുത്തല്‍. സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍, സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി എന്നിവരാണ് മൂന്ന് പ്രദേശങ്ങളിലായി ജാഥകള്‍ക്ക് നേതൃത്വം നല്‍കിയത്.

മേഖലാ ജാഥകളായി തിരിക്കാതെ സംസ്ഥാന ജാഥ നടത്തിയിരുന്നെങ്കില്‍ കൂടുതല്‍ ചലനമുണ്ടാക്കാന്‍ സാധിക്കുമായിരുന്നെന്ന വിലയിരുത്തലാണ് സിപിഐയ്ക്കുള്ളത്. ജാഥകള്‍ക്ക് വേണ്ടത്ര പൊതുജന ശ്രദ്ധയോ മാധ്യമശ്രദ്ധയോ ലഭിച്ചില്ലെന്നാണ് സിപിഐയുടെ വിലയിരുത്തല്‍. ജാഥകളില്‍ പൊതുജന പങ്കാളിത്തം പ്രതീക്ഷിച്ചത്ര ഉണ്ടായില്ലെന്നും സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് വിലയിരുത്തുന്നു. ജാഥകള്‍ വന്‍ വിജയമായെന്ന് സിപിഐഎം നേതാക്കള്‍ ആവര്‍ത്തിച്ച് അവകാശപ്പെടുമ്പോഴാണ് സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവില്‍ ഈ രീതിയില്‍ വിമര്‍ശനം ഉയരുന്നത് എന്നത് ശ്രദ്ധേയമാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...