തലസ്ഥാനത്ത് കുപ്രസിദ്ധ ​ഗുണ്ടകൾ കരുതൽ തടങ്കലിൽ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: തലസ്ഥാനത്ത് കുപ്രസിദ്ധ ​ഗുണ്ടകൾ കരുതൽ തടങ്കലിൽ. ഓംപ്രകാശ് ഉൾപ്പെടെയുള്ള ​ഗുണ്ടകളെയാണ് പോലീസ് പിടികൂടിയത്. വിവിധ ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട 82 പേരെയും പോലീസ് പിടികൂടിയിട്ടുണ്ട്. ആറ്റുകാൽ പൊങ്കാല, തെരഞ്ഞെടുപ്പ് എന്നിവ മുന്നിൽകണ്ടാണ് നടപടി. ആറ്റുകാൽ പൊങ്കാലയ്ക്ക് ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. ഓംപ്രകാശ്, പൊക്കം ഷാജി, എയർപോർട്ട് ഡാനി, സൈഫാൻ എന്നീ നിരവധി ക്രിമിനൽ കേസുകളിലെ പ്രതികളും ഇക്കൂട്ടത്തിലുണ്ട്. സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് 82 പേരെയും പിടികൂടിയിരിക്കുന്നത്. ന​ഗരത്തിൽ സമാധാനാന്തരീക്ഷം സൃഷ്ടിക്കാനുള്ള ലക്ഷ്യത്തിന്റെ ഭാ​ഗമായിട്ടാണ് പോലീസ് നടപടി.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...