തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് എമ്മിന് വേണ്ടി വിട്ടുവീഴ്ചക്ക് തയ്യാറായി സി.പി.ഐ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് എമ്മിന് വേണ്ടി വിട്ടുവീഴ്ചക്ക് തയ്യാറായി സി.പി.ഐ. കഴിഞ്ഞ തവണ സി.പി.ഐ മത്സരിച്ച ചില സീറ്റുകള്‍ കേരള കോണ്‍ഗ്രസിന് വിട്ട് നല്‍കും. സി.പി.ഐയുടെ ചില സീറ്റുകള്‍ കേരള കോണ്‍ഗ്രസ് ചോദിക്കുന്നുണ്ടെന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു.

അതേസമയം ജോസ് കെ. മാണിയുടെ കേരള കോണ്‍ഗ്രസിന് പത്തു സീറ്റുകള്‍ നല്‍കാമെന്ന ധാരണയിലേക്ക് ഇടതുമുന്നണി എത്തുന്നു. നാളെ ചേരാനിരിക്കുന്ന മുന്നണി യോഗത്തിന് മുന്‍പായി സിപിഎം – കേരള കോണ്‍ഗ്രസ് നേതാക്കള്‍ അനൗദ്യോഗിക ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി. പാലാ സീറ്റിന് പുറമേ സിപിഐ മല്‍സരിക്കുന്ന കാഞ്ഞിരപ്പള്ളിയും സ്കറിയ തോമസ് മല്‍സരിച്ച കടുത്തുരുത്തിയും കേരള കോണ്‍ഗ്രസിന് നല്‍കിയേക്കും.

ജനാധിപത്യ കേരള കോണ്‍ഗ്രസ് കഴിഞ്ഞ തവണ മല്‍സരിച്ച പൂഞ്ഞാറും ജോസ് കെ മാണിക്ക് നല്‍കാന്‍ ഉഭയകക്ഷി ചര്‍ച്ചയില്‍ ധാരണയായി. പൂഞ്ഞാറില്‍ സെബാസ്റ്റ്യന്‍ കുളത്തുങ്കലും കടുത്തുരുത്തിയില്‍ സ്റ്റീഫന്‍ ജോര്‍ജും കാഞ്ഞിരപ്പള്ളിയില്‍ എന്‍ ജയരാജും മല്‍സരിക്കുമെന്നാണ് ജോസ് കെ മാണി സിപിഎം നേതൃത്വത്തെ അറിയിച്ചിരിക്കുന്നത്. റോഷി അഗസ്റ്റിന്റെ സിറ്റിങ് സീറ്റായ ഇടുക്കിക്ക് പുറമേ പി.ജെ ജോസഫിന്റെ സിറ്റിങ് സീറ്റായ തൊടുപുഴുയും  കേരള കോണ്‍ഗ്രസിനാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...