കോവിഡ് വന്നതിനു ശേഷം 15കാരന്റെ കാഴ്ച കുറഞ്ഞു ; കോവിഡാനന്തര ആരോഗ്യ പ്രശ്‌നങ്ങള്‍ ഗുരുതരമാകുന്നവരുടെ എണ്ണം കൂടുന്നു

For full experience, Download our mobile application:
Get it on Google Play

കൊച്ചി : പ്രതിദിനം കോവിഡ് രോഗികള്‍ പെരുകുന്ന കേരളത്തില്‍ കോവിഡാനന്തരം ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ നേരിടുന്നവരുടെ എണ്ണവും കുതിക്കുന്നു. പെരുമ്പാവൂര്‍ സ്വദേശിയായ പതിനഞ്ചുകാരന് കാഴ്ച ശക്തി ഭാഗികമായി നഷ്ടമായി. പോസ്റ്റ് കോവിഡ് ക്ലിനിക്കുകള്‍ കൂടുതല്‍ കാര്യക്ഷമമാക്കണം എന്നതിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്.

നവംബര്‍ ഇരുപതിന് കോവിഡ് നെഗറ്റീവായി കൃത്യം ഒരു മാസത്തിനുളളില്‍ ഡീനില്‍ കോവിഡാനന്തര ആരോഗ്യപ്രശ്നങ്ങളുമെത്തി. പനിയോടെയെത്തിയ പോസ്റ്റ് കോവിഡ് സിന്‍ഡ്രോം കാഴ്ച ഞരമ്പുകളേയും ബാധിച്ചു. കൃത്യസമയത്ത് ചികിത്സ തുടങ്ങിയതിനാല്‍ കാഴ്ച ശക്തി ഭാഗികമായി മാത്രമേ നഷ്ടമായുള്ളൂ. കോട്ടയം മെ‍ഡിക്കല്‍ കോളജിലാണ് ഇപ്പോള്‍ ചികിത്സ. തുടര്‍ചികിത്സയിലൂടെ കാഴ്ച തിരിച്ചുപിടിക്കാനാകുമെന്ന് ഡോക്ടര്‍മാര്‍ ഉറപ്പ് നല്‍കുന്നു. പക്ഷേ മാര്‍ച്ചില്‍ ആരംഭിക്കുന്ന എസ്‌എസ്‌എല്‍സി പരീക്ഷ ഈ അവസ്ഥയില്‍ എങ്ങനെ എഴുതുമെന്ന ആശങ്കയും ഡീനിനും മാതാപിതാക്കള്‍ക്കുമുണ്ട്.

കോവിഡിന് ശേഷം സങ്കീര്‍ണ ആരോഗ്യപ്രശ്നങ്ങള്‍ നേരിടുന്നവരുടെ എണ്ണം പെരുകുമ്പോള്‍ പോസ്റ്റ് കോവിഡ് ക്ലിനിക്കുകളുടെ പ്രവര്‍ത്തനവും സംസ്ഥാനത്ത് കുറച്ച്‌ കൂടി കാര്യക്ഷമമാക്കേണ്ടിയിരിക്കുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....