സിപിഐ തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ സര്‍ക്കാരിനും സിപിഎമ്മിനും എതിരെ രൂക്ഷ വിമര്‍ശനം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സിപിഐ തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ സര്‍ക്കാരിനും സിപിഎമ്മിനും എതിരെ രൂക്ഷ വിമര്‍ശനം. സര്‍ക്കാരിന് ഇടതുപക്ഷ സ്വഭാവം നഷ്ടപ്പെടുന്നു. ഇടതു സര്‍ക്കാരിനെപ്പോലെ അല്ല പലകാര്യങ്ങളിലും തീരുമാനങ്ങള്‍. ഗവര്‍ണര്‍ വിഷയത്തില്‍ സിപിഐഎമ്മിന് ഇരട്ടത്താപ്പെന്നും സമ്മേളനം വിമര്‍ശിച്ചു. എല്ലാ മേഖലകളിലും സിപിഐയെ താഴ്ത്തിക്കെട്ടാനാണ് സിപിഐഎമ്മിന്റെ ശ്രമം. വലിയ പാര്‍ട്ടി എന്ന രീതിയിലാണ് സിപിഎമ്മിന്റെ പ്രവര്‍ത്തനം. സിപിഐ വകുപ്പുകളോടും അവഗണന കാണിക്കുന്നു.

സിവില്‍ സപ്ലൈസ് വകുപ്പിനെ അവഗണിക്കുന്നു. ആവശ്യത്തിനു ഫണ്ട് നല്‍കുന്നില്ല അതേസമയം സിപിഐഎം ഭരിക്കുന്ന കണ്‍സ്യൂമര്‍ഫെഡിന് യഥേഷ്ടം സഹായം നല്‍കുന്നുവെന്നും വിമര്‍ശനമുണ്ട്. ഉപതിരഞ്ഞെടുപ്പ് ഫലങ്ങള്‍ വിലയിരുത്തി സര്‍ക്കാര്‍ തിരുത്തലിന് തയാറാകണമെന്നാണ് സിപിഐ വ്യക്തമാക്കുന്നത്. ഇടത് മുന്നണി ജനങ്ങളുടെ വികാരം ഉള്‍ക്കൊണ്ട് മുന്നോട്ട് നീങ്ങണമെന്നും രാഷ്ട്രീയ റിപോര്‍ട്ട് ആവശ്യപ്പെടുന്നു. വൈകിട്ട് ആറരയോടുകൂടി പൊതുചര്‍ച്ച സമാപിക്കും. ഇതിനു ശേഷം പ്രവര്‍ത്തന റിപ്പോര്‍ട്ടിന്‍മേലുള്ള ചര്‍ച്ചയ്ക്ക് മറുപടി പറയും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വത്ത് വീതംവെച്ചതിൽ തർക്കം ; ചവറയിൽ വൃദ്ധമാതാവിനെ ക്രൂരമായി മർദിച്ച് മകൻ

0
ചവറ : വൃദ്ധമാതാവിനെ ക്രൂരമായി മർദ്ദിച്ച് മകൻ. കൊല്ലം ചവറ തോട്ടിന്...

സർക്കാരിന് ആശ്വാസം ; പ്രിയദർശിനി പദ്ധതിക്കെതിരായ സ്വകാര്യ ബസ് ഉടമകളുടെ പരാതി തള്ളി

0
ന്യൂഡൽഹി : കെഎസ്ആർടിസി ബസ്സുകളിൽ സ്ത്രീകൾക്ക് സൗജന്യയാത്ര ഒരുക്കുന്ന സംസ്ഥാന സർക്കാരിന്റെ...

കുട്ടികളെ പൂട്ടിയിട്ട് വീടിന് തീകൊളുത്തി മരിക്കാൻ യുവാവിന്റെ ശ്രമം ; വിദഗ്ധമായി തടഞ്ഞ് പോലീസും...

0
കട്ടാങ്ങൽ: രണ്ടു കുട്ടികളെ വീടിനകത്ത് പൂട്ടിയിട്ട് ദേഹത്ത് തീ കൊളുത്തി മരിക്കാനുള്ള...

മാസപ്പടി കേസ് : പിണറായിക്കെതിരായ ഇഡി കത്തിൽ അമ്പരപ്പിക്കുന്ന വിവരങ്ങളുണ്ടെന്ന് സർക്കാർ വൃത്തങ്ങൾ

0
തിരുവനന്തപുരം: മാസപ്പടി കേസിൽ പിണറായി വിജയനെതിരെ കേസ് എടുക്കണം എന്ന് ശുപാർശ...