പാലിയേക്കര ടോൾ പിരിവ് അവസാനിപ്പിക്കണമെന്ന് സിപിഐ

For full experience, Download our mobile application:
Get it on Google Play

തൃശൂർ: പാലിയേക്കര ടോൾ പിരിവ് അവസാനിപ്പിക്കണമെന്ന് സിപിഐ. ടോൾ റോഡുകളിൽ അന്താരാഷ്ട്ര മാനദണ്ഡങ്ങളും നിലവാരവുമനുസരിച്ചുള്ള യാത്രാ സൗകര്യം നൽകേണ്ടത് കരാറിലെ വ്യവസ്ഥയാണെന്നിരിക്കെ ദേശീയ പാതയിലൂടെ സഞ്ചരിക്കുന്ന യാത്രക്കാർക്ക് ദുരിതവും യാത്രകുരുക്കും സ്ഥിരമായി ഉണ്ടാകുന്ന സാഹചര്യത്തിലും വർഷങ്ങളായി തുടരുന്ന ടോൾ പിരിവ് അവസാനിപ്പിക്കുവാൻ ദേശീയപാതാ അതോറിറ്റി അടിയന്തിര നടപടി സ്വീകരിക്കണമെന്നും സിപിഐ തൃശൂർ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. മണ്ണുത്തി അങ്കമാലി റോഡിൽ ആമ്പല്ലൂർ, പേരാമ്പ്ര, മുരിങ്ങൂർ, കൊരട്ടി, ചിറങ്ങര എന്നിവിടങ്ങളിൽ രൂക്ഷമായ ഗതാഗത കുരുക്കാണ് ഉണ്ടാകുന്നത്.

ബദൽ യാത്രാ സൗകര്യമൊരുക്കാതെ ദേശീയപാത അടച്ചുകെട്ടരുതെന്ന് ജനപ്രതിനിധികളും നാട്ടുകാരും നിരന്തരമായി ആവശ്യപ്പെട്ടിട്ടും അതൊന്നും ചെവിക്കൊള്ളാതെ അടിപ്പാതകൾ നിർമ്മിക്കുന്നതിന്റെ പേരിൽ ദേശീയ പാത അടച്ചുകെട്ടി. ടോൾ പിരിവ് ആരംഭിച്ച് 13 വർഷം കഴിഞ്ഞിട്ടും കരാറിൽ പറഞ്ഞിട്ടുള്ള സർവീസ് റോഡുകൾ, നിലവാരമുള്ള ഡ്രൈനേജുകൾ, ലൈറ്റുകൾ, ബസ് ബേകൾ ഇപ്പോഴും പൂർത്തീകരിച്ചിട്ടില്ല. പലയിടത്തും സർവീസ് റോഡുകൾ തകർന്ന നിലയിലാണ്. പുതിയ അടിപ്പാതകളുടെ നിർമാണം ആരംഭിച്ച ശേഷം ദേശീയപാതയിൽ മണിക്കൂറുകളോളം ഗതാഗതക്കുരുക്കും യാത്രക്കാർക്ക് ദുരിതവും സമയനഷ്ടവുമാണ്. ജില്ലാ ഭരണകൂടത്തിനും ജനപ്രതിനിധികൾക്കും ടോൾ റോഡ് നിർമാണം സംബന്ധിച്ച് നൽകിയ മുൻകാല ഉറപ്പുകൾ തുടർച്ചയായി ലംഘിക്കുന്ന സാഹചര്യത്തിൽ ടോൾ പിരിവ് അവസാനിപ്പിക്കണമെന്നും സിപിഐ ജില്ലാ സമ്മേളനം കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മെസ്സി വിവാദം ; അന്വേഷണ റിപ്പോര്‍ട്ടുകളുടെ പരിശോധന പൂര്‍ത്തിയാക്കി എസ്‌ഐടി ; സ്‌പോണ്‍സറുടെ മൊഴി...

0
തിരുവനന്തപുരം: മെസ്സിയെ കേരളത്തിലെത്തിക്കാനെന്ന പേരില്‍ നടന്ന സാമ്പത്തിക ഇടപാടുകളില്‍ വിശദമായ അന്വേഷണത്തിലേക്ക്...

ഹോർമുസിന് പുറത്ത് നിയന്ത്രിത മേഖല പ്രഖ്യാപിക്കുമെന്ന് മുന്നറിയിപ്പുമായി ഇറാൻ ; മേഖലയിൽ പ്രവേശിക്കുന്ന കപ്പൽ...

0
ടെഹ്‌റാൻ : ഹോർമുസ് കടലിടുക്കിന് പുറത്ത് നിയന്ത്രിത മേഖല പ്രഖ്യാപിക്കുമെന്ന് ഇറാൻ....

വധശ്രമക്കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി പതിനാറുകാരിയെ പീഡിപ്പിച്ചു

0
ലക്നൗ : വധശ്രമക്കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി പതിനാറുകാരിയായ ദലിത് പെൺകുട്ടിയെ കൃഷിയിടത്തിൽ...

കാലാവസ്ഥാ മാറ്റങ്ങൾക്ക് പിന്നിൽ ‘ക്ലൈമറ്റ് ഡോം’ ; വാർത്തകളെ തള്ളി സൗദി എൻ.സി.എം

0
റിയാദ്: സൗദിയിൽ നിലവിലുള്ള കാലാവസ്ഥാ മാറ്റങ്ങൾക്ക് പിന്നിൽ 'ക്ലൈമറ്റ് ഡോം' എന്ന...